ചെസ് ലോകക്കപ്പ്; ഇന്ന് കാള്സന്-പ്രഗ്നാനന്ദ രണ്ടാമങ്കം; സമനിലയായാൽ ടൈ ബ്രേക്കര്‍ ലോക ജേതാവിനെ നിശ്ചയിക്കും
ചെസ് ലോകകപ്പിൽ കാള്സന്-പ്രഗ്നാനന്ദ രണ്ടാമങ്കം ഇന്ന് നടക്കും. ഇന്ന് നടക്കുന്ന രണ്ടാം മത്സരവും സമനിലയിൽ അവസാനിച്ചാൽ മറ്റന്നാൾ ടൈ ബ്രേക്കറിലൂടെ ലോക ജേതാവിനെ നിശ്ചയിക്കും. ഇന്നലെ വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ ഇന്ന് കറുത്ത കരുക്കളുമായാണ് കളിക്കുക. ഇന്നലെ നടന്ന ആദ്യ റൗണ്ട് മത്സരത്തിന്റെ തുടക്കത്തിൽ കാൾസനെതിരെ മുന്‍തൂക്കം നേടാനും ലോക ചാമ്പ്യനെ സമ്മര്‍ദ്ദത്തിലാക്കാനും പ്രഗ്നാനന്ദക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മത്സരത്തിന്റെ അവസാനം സ്വയം വരുത്തിയ പിഴവുകള്‍ പ്രഗ്നാനന്ദക്ക് തിരിച്ചടിയായി. അവസരം മുതലെടുത്ത കാള്സന് മത്സരം സമനിലയില്‍ എത്തിച്ചു. കാൾസനെതിരായ […]
