Local

പണം വെച്ച് ചീട്ട്കളിച്ച സംഘത്തെ പിടികൂടി

കുന്ദമംഗലം; ചൂലൂരില്‍ നിന്നും പണം വെച്ച് ചീട്ട്കളിച്ച സംഘത്തെ പോലീസ് പിടികൂടി. ആറു പേരടങ്ങുന്ന സംഘത്തെയാണ് എംവിആര്‍ ഹോസ്പിറ്റലിന് സമീപമുള്ള തറവാട് ഹോട്ടലിന് മുകളില്‍ നിന്ന് പോലീസ് പിടികൂടിയത്. മുപ്പത്തി അയ്യായിരം രൂപയോളം ആണ് ഇവര്‍ ചീട്ടുകളിക്കാന്‍ ഉപയോഗിച്ചത്. കുന്ദമംഗലം എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്‌ഐ അതുല്യ, എസ്‌ഐ അബ്ദുള്‍ മുനീര്‍, സിപിഒ ബിനേഷ്, ദീപക്, മുനീര്‍ എന്നിവരടങ്ങുന്ന സംഘമാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് റെയ്ഡ് നടത്തിയത്. പ്രതികള്‍ക്ക് പ്രദേശത്തുവച്ച് തന്നെ ജാമ്യം നല്‍കി.

error: Protected Content !!