National News

പഞ്ചാബിൽ ചരൺജിത്ത് സിങ് ചന്നി കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

  • 5th February 2022
  • 0 Comments

പഞ്ചാബിൽ ചരൺജിത്ത് സിങ് ചന്നി കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. ചന്നിയെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. പ്രവർത്തകർക്കിടയിലും സ്വകാര്യ ഏജൻസിയെ ഉയോഗിച്ചും പാർട്ടി നടത്തിയ സർവേ ചന്നിക്ക് അനുകൂലമായതിനെത്തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചന്നിയെ നാളെ പ്രഖ്യാപിക്കും. മുഖ്യമന്ത്രി പദം പങ്കിടേണ്ടെന്നും പാർട്ടി തീരുമാനമെടുത്തു. നവജ്യോത് സിങ് സിദ്ദുവിൻറെ എതിർപ്പ് കണക്കിലെടുക്കാതെയാണ് കോൺ​ഗ്രസിന്റെ തീരുമാനം.

error: Protected Content !!