ചന്ദ്രികയുടെ ആഴ്ചപതിപ്പും, മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തി,‘ഭരണമില്ലെങ്കിൽ ലീഗിൻ്റെ പ്രവർത്തനം നിർത്തുമോയെന്ന് ’കെ ടി ജലീൽ
ചന്ദ്രിക ആഴ്ചപ്പതിപ്പ് പൂര്‍ണമായും നിര്‍ത്തുന്നു.സാമ്പത്തിക പ്രതിസന്ധി മൂലം ആഴ്ചപതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തുന്നു.ഡയറകടര്‍ ബോര്‍ഡ് ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കി.പി.എം.എ.സമീറാണ് ഡയറക്ടര്‍ ബോര്‍ഡിനു വേണ്ടി നോട്ടീസ് പുറത്തിറക്കിയത്.മഹിളാ ചന്ദ്രികയും ഇതോടൊപ്പം പ്രസിദ്ധീകരിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ജൂലായ് ഒന്ന് മുതല്‍ ഇവ വിപണിയിലെത്തിയില്ല. വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ കോഴിക്കോട് ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുന്ന പീരിയോഡിക്കല്‍സ് വിഭാഗമാണ് ‘താല്‍ക്കാലികമായി’ പ്രസിദ്ധീകരണം നിര്‍ത്തുന്നത്. ജൂലൈ ഒന്ന് മുതല്‍ മറ്റൊരു അനുകൂല സാഹചര്യം ഉണ്ടാകുന്നത് വരെ അച്ചടിയായോ, ഡിജിറ്റലായോ പതിപ്പുകള്‍ പ്രസിദ്ധീകരിക്കില്ലെന്നും […]
