ഇനി ഭക്ഷണം പാഴാക്കിയാൽ 100 രൂപ പിഴ: വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയുടെ സർക്കുലർ തരംഗമാകുന്നു
തിരുവനന്തപുരം: വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി കെ.കെ.മനോജ് ഓഫിസ് ജീവനക്കാർക്ക് വിലയേറിയ’ ഒരു സർക്കുലർ അയച്ചു. ഭക്ഷണം പൂർണമായും കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നവരിൽനിന്ന് 100 രൂപ പിഴ ഈടാക്കാൻ. ജീവനക്കാരിൽ ചിലർ എതിർപ്പുമായി രംഗത്തുവന്നെങ്കിലും സർക്കുലർ തരംഗമായി. ‘ജീവനക്കാർ കൊണ്ടുവരുന്ന ഭക്ഷണം മുഴുവൻ കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്ഷണം പാഴാക്കിക്കളയുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ല. ഭക്ഷണം മുഴുവന്‍ കഴിക്കാതെ വേസ്റ്റ് ബിന്നിൽ ഇടുന്നവരിൽനിന്ന് 100 രൂപ പിഴയായി ഈടാക്കും. ഭക്ഷണശേഷം അവശേഷിക്കുന്ന കറിവേപ്പില, മുരിങ്ങക്കായ […]
