Kerala

മലബാർ ക്യാൻസർ സെന്റർ രാജ്യാന്തര നിലവാരത്തിലേക്ക്: മുഖ്യമന്ത്രി

  • 14th September 2020
  • 0 Comments

കണ്ണൂർ : കേരളത്തിലെ മുൻനിര ക്യാൻസർ സെന്ററുകളിലൊന്നായ മലബാർ ക്യാൻസർ സെന്ററിനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ ക്യാൻസർ സെന്ററിനെ പി.ജി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആന്റ് റിസർച്ച് എന്ന നിലയിൽ വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലബാർ ക്യാൻസർ സെന്ററിനെ ശക്തിപ്പെടുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പുതിയ പദ്ധതികൾ യാഥാർത്ഥ്യമായതോടെ കൂടുതൽ കാര്യക്ഷമതയോടെയുള്ള ചികിത്സയും രോഗനിർണയവും സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50 കോടി രൂപയുടെ പദ്ധതികളാണ് […]

National News

ഇന്ന് രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം

ന്യൂ ഡൽഹി : രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ഇന്ന്. തുടർച്ചയായി ഒരു ബി ജെ പി സർക്കാർ രാജ്യത്ത് അധികാരത്തിൽ വരുന്നത് ആദ്യമായാണ്. 2019 മെയ് 30 നാണ് വൻ ഭൂരിപക്ഷത്തോടെ കൂടി മോഡി സർക്കാർ അധികാരത്തിൽ എത്തുന്നത്‍. വാർഷിക ആഘോഷം കോവിഡ് പശ്ചാത്തലത്തിൽ നവ മാധ്യമങ്ങൾ വഴി വിപുലമായി നടത്താനാണ് ബി ജെ പി തീരുമാനം. “പ്രധാനമന്ത്രി ജനപ്രിയനായ ലോക നേതാവ്” എന്ന തല വാചകത്തോടെ സർക്കാരിന്റെ വികസന പ്രവർത്തനം ജനങ്ങളിൽ എത്തിക്കാനുള്ള […]

Local News

ഓമശ്ശേരി ശാന്തി നഴ്സിംഗ് കോളജ് ഹോസ്റ്റലിലെ കോവിഡ് കെയർ സെൻ്ററിൽ 30 പ്രവാസികൾ നിരീക്ഷണത്തിലാക്കി

ഓമശ്ശേരി: വേനപ്പാറയിലെ ശാന്തി നഴ്സിംഗ് കോളജ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെൻററിൽ 30 പ്രവാസികളെ ക്വാറൻറയിനിൽ നിരീക്ഷണത്തിലാക്കി. കുവൈത്തിൽ നിന്നും ബുധനാഴ്ച രാത്രി കോഴിക്കോട്ട് എയർപോർട്ടിൽ എത്തിയവരെയാണ് നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. താമരശ്ശേരി താലുക്കിന് കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെൻ്ററിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള പ്രവാസികളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ നിർദ്ദേശം എത്തിയതിനു പിന്നാലെ നിരവധി കെട്ടിടങ്ങളാണ് കെയർ സെന്ററിനായി പരിഗണയിലുണ്ടായിരുന്നത്. ഇതിൽ അറ്റാച്ഡ് ബാത്രൂം അടക്കം മുഴുവൻ സൗകര്യങ്ങളും ഉള്ള ശാന്തി നഴ്സിംഗ് കോളജ് […]

Kerala

കളക്ഷൻ സെന്ററിൽ ഭീഷണിയായി തേനീച്ച

കോഴിക്കോട് : ദുരിതാശ്വാസ ക്യാമ്പിലേക്കായി ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് വിതരണം ചെയ്യുന്ന കളക്ടർ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽ ഭീഷണിയായി തേനീച്ച. ആളുകൾ നൽകിയ പഞ്ചസാര കെട്ടുകൾക്കിടയിൽ കയറി പറ്റിയ തേനീച്ച കൂട് പ്രവർത്തനത്തിൽ ഏർപ്പെട്ട കുട്ടികൾ കാണുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി. തുടർന്ന് എയർ സിലിണ്ടറും പുകയിലയിലും കുന്തരിക്കവും ഉപയോഗിച്ച് താത്കാലിക ശമനം കണ്ടെത്തി. ദുരിത ബാധിതർക്ക് കൈതാങ്ങായി നിരവധി പേരാണ് കളക്ഷൻ സെന്ററിൽ സേവനത്തിനായി എത്തി ചേർന്നത്

error: Protected Content !!