വായു മലിനീകരണം ഉണ്ടാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഓര്‍ഡിന്‍സ്; അഞ്ചുവര്‍ഷം തടവും ഒരു കോടി രൂപ പിഴയും ലഭിച്ചേക്കാം
രാജ്യം നേരിടുന്ന ഗുരുതരപ്രശ്‌നമായ വായു മലിനീകരണം തടയാന്‍ മലിനീകരണം സൃഷ്ടിക്കുന്നത് അഞ്ച് വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ്. ബുധനാഴ്ച രാത്രി രാഷ്ട്രപതിയുടെ അംഗീകാരത്തിനു ശേഷമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. രാജ്യ തലസ്ഥാനത്തും (എന്‍സിആര്‍) ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലുമായി വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷന്‍ രൂപീകരിക്കാനും തീരുമാനിച്ചു. 18 അംഗ കമ്മീഷന് നേതൃത്വം നല്‍കുന്നത് മുഴുവന്‍ സമയ ചെയര്‍പേഴ്‌സണാണ്. അദ്ദേഹം സര്‍ക്കാരിന്റെ സെക്രട്ടറിയോ അല്ലെങ്കില്‍ […]








