മലപ്പുറത്ത് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണമെന്ന് പരാതി; ക്രൂരമര്‍ദനം വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിന്
മലപ്പുറം: മലപ്പുറം മങ്കട വലമ്പൂരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണമെന്ന് പരാതി . കരുവാരക്കുണ്ട് സ്വദേശി ഷംസുദ്ദീനാണ് മര്‍ദനമേറ്റത്. വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചതെന്ന ഷംസുദ്ദീന്‍ പറയുന്നു. ഒന്നര മണിക്കൂറോളം അവശനായി കിടന്നിട്ടും ആരും ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഞായറാഴ്ച അഞ്ച് മണിയോടെയാണ് സംഭവം. ഒരു മരണവീട്ടില്‍ പോയി തിരികെ വരുന്ന വഴി റോഡിന്റെ നടുവില്‍ ഒരു ബൈക്ക് നിര്‍ത്തിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇതിനു പിന്നാലെ ബൈക്ക് യാത്രികന്‍ ഷംസുദ്ദീനെ […]









