Kerala News

യുഡിഎഫ് കൗൺസിലർമാർക്ക് നേരെ കാർ ഓടിച്ച് കയറ്റിയ സംഭവം;വധശ്രമമുണ്ടായിട്ടില്ല, തൃശ്ശൂർ മേയർക്കെതിരായ കേസ് റദ്ദാക്കും

  • 18th April 2022
  • 0 Comments

തൃശൂരിൽ യുഡിഎഫ് കൗൺസിലർമാർക്ക് നേരെ കാർ ഓടിച്ച് കയറ്റിയ സംഭവത്തിൽ തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെതിരായ വധശ്രമക്കേസ് റദ്ദാക്കണമെന്ന് പൊലീസ്. പരാതിയിൽ കഴമ്പില്ലെന്നും കൗൺസിലർമാർക്കെതിരെ വധശ്രമം നടന്നിട്ടില്ലെന്നുമുള്ള പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മേയർ എം കെ വർഗീസിനെതിരായ വധശ്രമക്കേസ് റദ്ദാക്കാൻ തീരുമാനിച്ചത്. ഓടിത്തുടങ്ങിയ വാഹനത്തിന് മുന്നില്‍ കൗണ്‍സിലര്‍മാര്‍ തടസം ഉണ്ടാക്കുകയായിരുന്നെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തെന്നാരോപിച്ച് തൃശ്ശൂർ കോർപ്പറേഷൻ മേയർക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവമുണ്ടായത്. കൌൺസിൽ യോഗത്തിനിടെ പ്രതിപക്ഷ കൌൺസിലർമാർ കാറിൽ […]

Kerala News

ആറ് വയസുകാരന് മഡ് റെയ്‌സിംഗ് പരിശീലനം;പിതാവിനെതിരേ കേസെടുത്ത് പോലീസ്

  • 11th April 2022
  • 0 Comments

ആറുവയസുകാരനെ മഡ് റെയ്‌സിംഗില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെതിരെ കേസ്.തൃശ്ശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്‌ക്കെതിരെ പാലക്കാട് സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് വയസ് മാത്രം പ്രായമുള്ള കുട്ടി മുതിര്‍ന്ന ആളുകള്‍ക്കൊപ്പം റേസിങ്ങ് പരിശീലനത്തിനായി ട്രാക്കില്‍ ഇറങ്ങിയതാണ് കേസെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ളതെന്നാണ് വിവരം.7, 18 തീയതികളില്‍ പാലക്കാട് നടക്കാനിരിക്കുന്ന മഡ് റെയ്‌സിംഗില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായി ആണ് പരിപാടി സംഘടിപ്പിച്ചത്. പരിശീലനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.ടോയ് ബൈക്ക് ആണെങ്കിലും സാഹസിക പരിശീലനത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടിയെ പങ്കെടുപ്പിച്ചത്.കേസ് […]

Kerala News

ആന്തരിക അവയവങ്ങള്‍ക്ക് സാരമായ പൊള്ളൽ;ഗര്‍ഭം അലസിപ്പിക്കാന്‍ പീഡനം,സംസാരശേഷി നഷ്ടപ്പെട്ടു ഭർതൃപീഡനകേസ് അന്വേഷണം ഏറ്റെടുത്ത് സിബിഐ

  • 27th March 2022
  • 0 Comments

കാനഡയിൽ വച്ച് ഭാര്യയ്ക്ക് രാസവസ്തു നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് സിബിഐ അന്വേഷിക്കും.ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണംസിബിഐ ഏറ്റെടുത്തത്. 2020ലാണ് ചോറ്റാനിക്കര സ്വദേശിയായ യുവതി തനിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനം നേരിട്ടു എന്ന് കാണിച്ച് പൊലീസീല്‍ പരാതി നല്‍കിയത്. തുടക്കം മുതൽ തന്നെ പൊലീസ് കേസിൽ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന പരാതി യുവതിയുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. രണ്ട് വർഷം മുൻപാണ് വിവാഹം കഴിഞ്ഞ യുവതി ഭർത്താവിനൊപ്പം […]

Entertainment News

പ്രൊഡക്ഷൻ കമ്പനിയുടെ പേര് റൗഡി പിക്‌ചേഴ്‌സ്; നയൻതാരക്കും, വിഗ്നെഷിനുമെതിരെ പരാതി നൽകി യുവാവ്

  • 22nd March 2022
  • 0 Comments

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയ്ക്കും, സംവിധായകൻ വിഗ്നേഷ് ശിവനുമെതിരെ പൊലീസിൽ പരാതി നൽകി സാലിഗ്രാം സ്വദേശി കണ്ണൻ എന്ന യുവാവ്. ‘റൗഡി പിക്‌ചേഴ്‌സ്’ എന്ന നയൻതാരയുടേയും വിഗ്നേഷ് ശിവന്റേയും പ്രൊഡക്ഷൻ കമ്പനി തമിഴ്‌നാട്ടിൽ റൗഡിസം വളരുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൻ ചെന്നൈ സിറ്റി കമ്മീഷ്ണർ ഓഫിസിൽ പരാതി നൽകിയത്. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത് നയൻതാരയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രത്തിൽ എത്തിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ ഭ്രഹ്മാണ്ഡ വിജയത്തിന് ശേഷമാണ് ദമ്പതികൾ ചേർന്ന് ‘റൗഡി […]

Kerala News

പിഴുത് മാറ്റിയ കെ റെയിൽ സർവേകല്ല് തിരികെ വെപ്പിച്ച് ഭൂവുടമ; ഭൂമിയിൽ അതിക്രമിച്ച് കയറിയതിന് കോൺഗ്രസുകാർക്കെതിരെ കേസ്

  • 20th March 2022
  • 0 Comments

സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കോൺഗ്രസുകാർ പിഴുതുമാറ്റിയ സർവ്വേക്കല്ല് തിരിച്ചിടിയിച്ച് ഭൂവുടമ. തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിലാണ് കോൺഗ്രസുകാരെത്തി കെ റെയിലിന് ഇട്ട സർവ്വേ കല്ല് പിഴുത് മാറ്റി എന്നാൽ തന്റെ ഭൂമിയിൽ അതിക്രമിച്ചുകയറിയെന്ന ഭൂവുടമ മുല്ലക്കൽ സരള രവീന്ദ്രന്റെ പരാതിയിൽ ചോറ്റാനിക്കര പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കെ റെയിൽ അധികൃതരെത്തി കല്ല് പുനഃസ്ഥാപിച്ചു. തന്റെ ഭൂമിയിൽ അതിക്രമിച്ച് കയറിയതിന് കോൺഗ്രെസ്സ്കാർക്കെതിരെ കേസും ഫയൽ ചെയ്തിട്ടുണ്ട്. കെ റെയിൽ കല്ലിടുന്നതിനെതിരെ പ്രദേശത്ത് കോൺഗ്രസ്, ബിജെപി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധിക്കുന്നവർക്ക് […]

Kerala News

കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച; മുത്തശ്ശിക്കും അച്ഛനുമെതിരെ കേസ്

  • 12th March 2022
  • 0 Comments

ഒന്നര വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മുത്തശ്ശി സിപ്‌സി, അച്ഛന്‍ സജീവ് എന്നിവർക്കെതിരെ ബാലനീതി നിയമപ്രകാരം കേസ്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്റേയും ഡിക്‌സിയുടേയും മകള്‍ നോറ മരിയ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി. നോറ മരിയയുടെ മരണത്തില്‍ അച്ഛന്റെ മാതാവ് സിപ്‌സി സുഹൃത്ത് ജോണ്‍ ബിനോയ് ഡിക്രൂസിനെ നേരത്തെ പൊലിസ് പിടികൂടിയിരുന്നു. ബുധനാഴ്ച്ചയാണ് കൊച്ചി കലൂരിലെ […]

Entertainment News

ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കേസ്;തിരച്ചിൽ ആരംഭിച്ചെന്ന് പോലീസ്

  • 18th January 2022
  • 0 Comments

കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കേസ്.വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്‌ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു,ഒളിവിലായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.വിമൻ എ​ഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സം​ഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്.എന്നാൽ ഇന്നലെ വീണ്ടും അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി […]

Kerala News

പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാം;ഞങ്ങള്‍ ഇതേ മഠത്തില്‍ ഇരുന്ന് പോരാട്ടം തുടരും, മരണം വരെ കുറുവിലങ്ങാട് സിസ്റ്റര്‍മാര്‍

  • 14th January 2022
  • 0 Comments

ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി വിശ്വസിക്കാനാകുന്നില്ലെന്ന് കുറുവിലങ്ങാട് സിസ്റ്റര്‍മാര്‍. പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാം എന്നതിന് തെളിവാണ് വിധിയെന്നും സിസ്റ്റർ പറഞ്ഞു. തങ്ങൾ സുരക്ഷിതരല്ലെന്നും കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും സിസ്റ്റർ അനുപമ പ്രതികരിച്ചു.പൊലീസുകാരും പ്രൊസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് വിതുമ്പികൊണ്ട് സിസ്റ്റര്‍ അനുപമ പറഞ്ഞുതങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഈ പോരാട്ടം തുടരുമെന്നും നിശ്ചയദാര്‍ഢ്യത്തോടെ പ്രതിഷേധമുഖത്ത് അണിനിരന്ന സിസ്റ്റര്‍മാര്‍.കോടതി വിധി വിശ്വസിക്കാനാകുന്നില്ല. പൊലീസുകാരും പ്രോസിക്യൂട്ടറും കാണിച്ച നീതി […]

Kerala News

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു കലാപാഹ്വാനം നടത്തി വത്സൻ തില്ലങ്കേരിക്കെതിരെ കേസ്

  • 6th January 2022
  • 0 Comments

ഇന്നലെ കണ്ണൂർ നഗരത്തിൽ ഹിന്ദു ഐക്യവേദി നടത്തിയപ്രതിഷേധ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത സംഭവത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കെതിരെയും 200ഓളം പ്രവർത്തകർക്കെതിരെയും കേസ്. ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പ്രകടനം നടന്നത് കണ്ണൂർ ബാങ്ക് റോഡ് മുതൽ സ്റ്റേഡിയം കോർണർ വരെയായിരുന്നു . പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തില്ലെന്ന് അറിയിച്ചാണ് പ്രകടനത്തിന് അനുമതി വാങ്ങിയത് എന്നാൽ അത്തരം മുദ്രവാക്യങ്ങളാണ് പ്രകടനത്തിനുടനീളം ഉണ്ടായിരുന്നത് പ്രകടനത്തിനു ശേഷം തില്ലങ്കേരി പ്രകോപനരമായ പ്രസംഗം നടത്തുകയും ചെയ്തു. […]

Kerala News

പറവൂരില്‍ യുവതിയുടെ മരണം കൊലപാതകം?മരിച്ചത് വിസമയയെന്ന് അമ്മ ഒളിവിൽ പോയത് ഇളയ സഹോദരി

  • 29th December 2021
  • 0 Comments

പറവൂരില്‍ വീടിന് തീപിടിച്ച് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ ഒളിവിൽ പോയത് ഇളയ സഹോദരിയെന്നും മരിച്ചത് വീട്ടിലെ മൂത്ത പെൺകുട്ടി വിസ്മയയാണ് എന്ന് പൊലീസ് ഉറപ്പിച്ചു. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന ആവശ്യമാണെന്ന് പൊലീസ്,അറിയിച്ചു ഇളയ ആൾക്ക് വേണ്ടി മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുകയാണെന്നും പറഞ്ഞു.പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്.മൃതദേഹം […]

error: Protected Content !!