ഡല്‍ഹിയില്‍ 4 കോടിയുടെ വ്യാജ ക്യാന്‍സര്‍ മരുന്ന് പിടികൂടി; 7 പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: നഗരത്തില്‍ വിവിധയിടങ്ങളിലായി നടന്ന പരിശോധനയില്‍ നാല് കോടി രൂപയുടെ വ്യാജ ക്യാന്‍സര്‍ മരുന്നുകള്‍ പിടികൂടി. ഡല്‍ഹിയിലെ ക്യാന്‍സര്‍ ആശുപത്രി ജീവനക്കാരടക്കം 7 പേരാണ് അറസ്റ്റിലായത്. ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ മരുന്ന് മാഫിയ സംഘത്തെ പിടിയിലായത്. ക്രൈംബ്രാഞ്ചിന് രഹസ്യമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡല്‍ഹിയിലെ മോത്തി നഗര്‍, യമുന വിഹാര്‍, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ മരുന്ന് വില്‍ക്കുന്ന ഏഴ് രാജ്യാന്തര ബ്രാന്‍ഡുകളുടെയും രണ്ട് […]