GLOBAL

ബ്രിട്ടണിലെ ചാള്‍സ് രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു; പൊതുപരിപാടികള്‍ മാറ്റിവയ്ക്കും

ലണ്ടന്‍: ബ്രിട്ടണിലെ ചാള്‍സ് രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. 75കാരനായ ചാള്‍സ് രാജാവ് കഴിഞ്ഞമാസം മൂന്ന് ദിവസം പ്രോസ്റ്റേറ്റ് വീക്കത്തിന്റെ ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ കഴിഞ്ഞുവെന്നും പിന്നീട് നടത്തിയ പരിശോധനകളില്‍ ക്യാന്‍സര്‍ കണ്ടെത്തിയതായും ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പൊതുപരിപാടികള്‍ മാറ്റിവയ്ക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

‘ചാള്‍സ് രാജാവിന് ചികിത്സ ആരംഭിച്ചുകഴിഞ്ഞു. ഇക്കാലയളവില്‍ പൊതുപരിപാടികള്‍ ഒഴിവാക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് കാര്യങ്ങളും പേപ്പര്‍വര്‍ക്കുകളും പതിവുപോലെ തുടരും. വേഗത്തില്‍ ഇടപെടല്‍ നടത്തിയതിന് രാജാവ് മെഡിക്കല്‍ ടീമിന് നന്ദി പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

GLOBAL News

ചാൾസ് മൂന്നാമന്റെ കിരീടധാരണം ഇന്ന്; 2000 അതിഥികൾ പങ്കെടുക്കും

ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം ഇന്ന്. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിൽ നടക്കുന്ന ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ്
GLOBAL News

ചരിത്രകൗതുകവും ആഘോഷമേളവും പകർന്ന് ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണം; ചടങ്ങുകൾ പുരോഗമിക്കുന്നു

ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള ചാൾസ് മൂന്നാമന്റെ ഘോഷയാത്ര വെസ്റ്റ് മിൻസ്റ്റർ ആബിയിലെത്തിയതോടെ നൂറ്റാണ്ടിന്റെ ചരിത്രകൗതുകവും ആഘോഷമേളവും പകർന്ന് രാജാവിന്റെ കിരീട ധാരണ ചടങ്ങിന് തുടക്കമായി. കാന്റർബറി ആർച്ച്
error: Protected Content !!