National News

ആണ്‍സുഹൃത്തിന്റെ പേരില്‍ നടുറോഡില്‍ തമ്മില്‍തല്ലി പെണ്‍കുട്ടികള്‍; യുവാവ് മുങ്ങി, കൗണ്‍സിലിങ് നല്‍കി പോലീസ്

  • 27th August 2022
  • 0 Comments

കാമുകന് വേണ്ടി നടുറോഡില്‍ തമ്മില്‍തല്ലി പെണ്‍കുട്ടികള്‍. പരസ്പരം കലഹിക്കുന്ന ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വെറലാകുന്നു. മഹാരാഷ്ട്രയിലെ പൈതാന്‍ ജില്ലയിലാണ് സംഭവം. 17 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് ആണ്‍സുഹൃത്തിന് വേണ്ടി അടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച പ്രദേശത്തെ ബസ് സ്റ്റാന്റില്‍ വച്ചായിരുന്നു സംഭവം. തിരക്കുള്ള പൈതാന്‍ ബസ് സ്റ്റാന്‍ഡില്‍ ഒരു പെണ്‍കുട്ടി ആണ്‍സുഹൃത്തുമായി എത്തി. വിവരമറിഞ്ഞ് ആണ്‍കുട്ടിയുടെ മറ്റൊരു പെണ്‍സുഹൃത്തും കൂടി ബസ് സ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടു പെണ്‍കുട്ടികളും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കൈയ്യാങ്കളിയിലുമെത്തി. ഈ സമയം പെണ്‍കുട്ടികളെ […]

Local News

കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്ത് മാലിന്യം തള്ളല്‍ തകൃതി, പൊറുതിമുട്ടി ജനം

കുന്ദമംഗലം താഴെ ബസ് സ്റ്റാന്റിന് സമീപം മാലിന്യം തള്ളലില്‍ പൊറുതി മുട്ടി ജനം. എയുപി സ്‌ക്കൂളിന് മുന്‍ വശത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മാലിന്യം തള്ളല്‍ പതിവായിരിക്കുന്നത്. കൂടാതെ, സ്‌ക്കൂളിന് സമീപത്തുള്ള ഓവുചാലിലുടെ ഒഴുകുന്ന മാലിന്യവും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നു. കുന്ദമംഗലത്തെ കടകളിലേ മാലിന്യങ്ങള്‍ കൂടാതെ പുറത്ത് നിന്ന് വരുന്ന ആളുകള്‍ തള്ളുന്ന മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ പരിസരം. അടുത്തുള്ള കടകള്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചാക്കുകളിലും പ്ലാസ്റ്റീക് കവറുകളിലുമാണ് മാലിന്യം തള്ളുന്നത്. മാലിന്യങ്ങള്‍ തെരുവ് നായ്ക്കളും പക്ഷികളും […]

Local

റോഡിലെ ഓവുചാലില്‍ മാലിന്യം ഒഴുക്കിവിടുന്നതായി പരാതി

  • 18th September 2019
  • 0 Comments

കുന്ദമംഗലം; രാത്രിയുടെ മറവില്‍ കുന്നമംഗലം പുതിയ ബസ് സ്റ്റാന്‍ഡിനു ഓട്ടോ ബേക്കും സമീപമുള്ള കെ.എസ്.ഇ.ബി റോഡില്‍ ഓവുചാലില്‍ മാലിന്യം ഒഴുക്കിവിടുന്നതായി പരാതി. മാലിന്യം ഒഴുക്കിവിടുന്നത് പതിവായതോടെ അസഹ്യമായ ദുര്‍ഗന്ധം കാരണം ബസ് യാത്രക്കാര്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വളരെ പ്രയാസം അനുഭവപ്പെടുന്നുണ്ട്. പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷമാണ്. കഴിഞ്ഞ വര്‍ഷം ഫുട്പാത്തിലെ തുറന്നിട്ട സ്ലാബില്‍ ഒരു സ്ത്രീ വീഴുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു, തുടര്‍ന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്ലാബ് […]

Local

കുന്ദമംഗലം ബസ് സ്റ്റാന്റില്‍ രാവിലെ ബസ്സുകള്‍ കയറാത്തത് ബുദ്ധിമുട്ടാവുന്നു

കുന്ദമംഗലം: കുന്ദമംഗലം ബസ് സ്റ്റാന്റില്‍ രാവിലെ ബസ്സുകള്‍ കയറാത്തത് വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാവുന്നു. കെഎസ്ആര്‍ടിസി ബസ്സും പ്രൈവറ്റ് ബസ്സുകളും രാവിലെ റോഡിന്റെ ഇരുഭാഗങ്ങളിലുമായാണ് നിര്‍ത്തിയിടാറുള്ളത്. ട്യൂഷന് പോവുന്ന കുട്ടികള്‍ക്കും രാവിലെ ജോലിക്ക് പോവുന്നവര്‍ക്കുമാണ് ഇത് ബുദ്ധിമുട്ടാവുന്നത്. സീബ്ര ലൈന്‍ മുറിച്ച് കടക്കുമ്പോഴും മറ്റും അപകടമുണ്ടാവുന്നതും പതിവാണ്. രാവിലെ 8 മണിക്ക് ശേഷം മാത്രമാണ് പോലീസുകാര്‍ ട്യൂണ്ടിക്കുണ്ടാവുക, അതിനാല്‍ വേഗതയില്‍ വരുന്ന വാഹനങ്ങളെ ഭയന്ന് വേണം രാവിലെ റോഡ് മുറിച്ചുകടക്കാന്‍. റോഡില്‍ നിര്‍ത്തിയിടുന്ന ബസ്സ് സ്റ്റാന്റില്‍ കയറ്റുകയാണെങ്കില്‍ അത് […]

Local

ദുരിതമൊഴിയാതെ ബസ്സ് യാത്രക്കാര്‍: കുന്ദമംഗലത്ത് മഴ കൊണ്ട് ബസ്സ് കാത്തിരിപ്പ്

കുന്ദമംഗലം: മഴക്കാലമാണെങ്കിലും വേനല്‍ കാലമാണെങ്കിലും കുന്ദമംഗലത്തെ ബസ്സ് യാത്രക്കാരുടെ ദുരിതം തീരുന്നില്ല. ഗതാഗത പരിഷ്‌കരണങ്ങളുടെ ഭാഗമായി തിരക്കൊഴിവാക്കുവാന്‍ വേണ്ടി നടത്തിയ മാറ്റങ്ങളാണ് ബസ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കുന്നത്. വയനാട്, താമരശ്ശേരി, അടിവാരം, കൊടുവള്ളി, മുക്കം ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവരാണ് മഴ മഴക്കാലം വന്നതോടെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ബസ്സുകള്‍ സ്റ്റാന്റിനുള്ളില്‍ കയറ്റാത്തതിനാല്‍ റോഡ് സൈഡിലെ ഫുട്പാത്തിലാണ് യാത്രക്കാര്‍ ബസ്സ് കാത്ത് നില്‍ക്കുന്നത്. വൈകുന്നേരങ്ങളില്‍ ശക്തമായ മഴ പെയ്തതേടെ റോഡരികിലെ കടകളില്‍ മഴ നനയാതിരിക്കാന്‍ അഭയം തേടേണ്ട അവസ്ഥ. പലരും […]

Local

ബസ് സ്റ്റാന്റിന് മുകളിലെ വെള്ളം: ഓട്ടോ തൊഴിലാളികള്‍ക്ക് മറ്റൊരു ദുരിതം കൂടി

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് ബസ് സ്റ്റാന്റ് ബില്‍ഡിങ്ങിലെ വെള്ളം വീണ് ഓട്ടോ തൊഴിലാളികള്‍ക്ക് ദുരിതമാവുന്നു. ബസ് സ്റ്റാന്റ് കെട്ടിടത്തിന് മുകളില്‍ മഴ പെയ്തുകഴിഞ്ഞാല്‍ കെട്ടിക്കിടക്കുന്ന വെള്ളം മുഴുവനും ശക്തിയോടെ താഴേക്ക് പതിക്കുന്നതാണ് ഓട്ടോക്കാര്‍ക്ക് ബുദ്ധിമുട്ടാക്കുന്നത്. ഇങ്ങനെ തുടര്‍ച്ചയായി വീഴുന്ന വെള്ളത്തില്‍ ഓട്ടോയുടെ മുകളിലെ വുഡ് കീറുകയും സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതാവുകയും ചെയ്യുന്നു. മഴ ചോര്‍ന്ന് കഴിഞ്ഞാലും മണിക്കൂറുകള്‍ വെള്ളം താഴോട്ട് വീണുകൊണ്ടിരിക്കും. മഴ തുടര്‍ച്ചയായി പെയ്യുകയാണെങ്കില്‍ വണ്ടി നിര്‍ത്തിയിടാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഓട്ടോ തൊഴിലാളികള്‍ പറയുന്നു. […]

Local

ബസ് സ്റ്റാന്റിന് മുന്നില്‍ മാലിന്യകൂമ്പാരം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നു

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് ബസ് സ്റ്റാന്റിന് മുന്നില്‍ മാലിന്യ കുമിഞ്ഞ് കൂടി കിടക്കുന്നു. ബസ് സ്റ്റാന്റിന് മുന്‍പിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ദിവസങ്ങളായി മാലിന്യം കൂടിക്കിടക്കുന്നത്. മഴയില്‍ ഇതില്‍ നിന്നും ഒഴുകിയെത്തുന്ന ദുര്‍ഗന്ധം വമിക്കുന്ന വെള്ളം ഓടയിലേക്കും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന യൂ.പി സ്‌കൂളിലേക്കും മറ്റ് സമീപ പ്രദേശങ്ങളിലേക്കുമാണ് ഒഴുകുന്നത്. പല പ്രാവശ്യം നേരില്‍ കണ്ട് പരാതി പറഞ്ഞിട്ടും വിഷയത്തില്‍ പരിഹാരമാവാത്തതിനാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.വി ബൈജു പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. ദുര്‍ഗന്ധവും കൊതുകുശല്യവും […]

error: Protected Content !!