Kerala

പമ്പയില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപെട്ടു

  • 11th January 2024
  • 0 Comments

പത്തനംതിട്ട: പമ്പയില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഹില്‍ വ്യൂവില്‍നിന്നും ആളുകളെ കയറ്റാന്‍ ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ഉടന്‍ ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. തീപിടിത്തത്തില്‍ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. തീ പടരുന്നത് കണ്ടയുടന്‍ ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപെടുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് വച്ച് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അധികൃതരെത്തി തീയണയ്ക്കുകയായിരുന്നു.

error: Protected Content !!