വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പോസ്റ്ററുകൾ
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ. മൂന്ന് മുന്നണികളെയും വിമർശിക്കുന്ന പോസ്റ്ററുകൾ സിപിഐ മാവോയിസ്റ്റിന്റെ പേരിലാണ്. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ പ്രദേശത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. . വിമോചനത്തിന്റെ പാത തെരഞ്ഞെടുപ്പല്ല, ജനകീയ യുദ്ധമാണെന്ന് പോസ്റ്ററിൽ പറയുന്നു. ഇടത്, വലത്, ബിജെപി മുന്നണികളുടെ വികസനനയം സാമ്രാജ്യത്വ കുത്തകകൾക്ക് കൂട്ടിക്കൊടുക്കുന്ന രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ലെന്ന് പോസ്റ്ററിൽ വിമർശിക്കുന്നു. നാടിനെ കൊള്ളയടിക്കുന്ന മൂലധന ശക്തികൾക്കെതിരെ പൊരുതുന്ന ജനങ്ങളെ കൊന്നു തിന്നുന്ന നരഭോജികളെ നേരിടാൻ തെരഞ്ഞെടുപ്പുകളല്ല […]
