തിരുവനന്തപുരത്ത് ടാപ്പിംഗ് തൊഴിലാളിയെ ആള് മാറി വെട്ടി പരിക്കേല്‍പ്പിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയില്‍ ടാപ്പിംഗ് തൊഴിലാളിയെ ആള് മാറി വെട്ടി പരിക്കേല്‍പ്പിച്ചു. കരിങ്ങ സ്വദേശി തുളസിധരന്‍ നായരെയാണ് അക്രമി സംഘം വെട്ടിയത്. സെന്റ് തോമസ് പള്ളിയിലെ കപ്യാരായ സന്തോഷിനെ ആക്രമിക്കാനാണ് സംഘം എത്തിയതെന്നാണ് സൂചന. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് കരിങ്ങ സെന്റ്. തോമസ് പള്ളിക്ക് മുന്നിലെ റബ്ബര്‍ തോട്ടത്തില്‍ നിന്ന തൊഴിലാളിയെ 4 അംഗസംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. വാക്കത്തി ഉപയോഗിച്ച് മുഖത്തും കൈയിലും കാലിലും നെഞ്ചിലുമാണ് വെട്ടിയത്. തുളസിധരന്‍ നായര്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടി യെത്തിയപ്പോള്‍ […]






