എസ്.ഐ.ആർ.; ബിഎൽഒ വീട്ടിൽവരും, ആളില്ലെങ്കിൽ വീണ്ടും വരും, വോട്ടർമാർ അറിയേണ്ടതും ചെയ്യേണ്ടതും
വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന് (എസ്‌ഐആർ) നവംബർ 4 മുതൽ ഡിസംബർ 4വരെ വോട്ടറെത്തേടി ബിഎൽഒ വീടുകളിലെത്തും. വീട്ടിൽ ആളില്ലെങ്കിൽ മൂന്നുതവണവരെ എത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. എല്ലാവോട്ടർമാരുടെയും ഫോൺനമ്പർ ബിഎൽഒയുടെ പക്കലുള്ളതിനാൽ എത്തുന്നസമയം മുൻകൂട്ടി അറിയിക്കും. ബിഎൽഒ നൽകുന്ന അപേക്ഷയും എന്യുമറേഷൻഫോറവും പൂരിപ്പിച്ച് ഒപ്പിട്ടു നൽകിയാൽമതി. ആവശ്യമെങ്കിൽ രേഖകളും നൽകണം. പുതിയഫോട്ടോ ചേർക്കാനും സൗകര്യമുണ്ട്.2002-നുശേഷം വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർ 12 രേഖകളിൽ ഒന്ന് ഹാജരാക്കണം. 2002 ലെ വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ച് അതിലെ നിങ്ങളുടെ പേരും ഡീറ്റെയിൽസും കുറിച്ച് വെക്കണം. […]
