നര്‍ത്തകി സത്യഭാമയ്ക്ക് സംഘ്പരിവാര്‍ ചായ്‌വ്; പ്രതിഷേധം ഉയര്‍ന്നതോടെ ബി.ജെ.പി പോസ്റ്റ് മുക്കി; വിടാതെ സോഷ്യല്‍ മീഡിയ
കേരളമൊന്നാകെ ആര്‍.എല്‍.വി. രാമകൃഷ്ണനെ അധിക്ഷേപിച്ച നൃത്താധ്യാപിക സത്യഭാമക്കെതിരെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധം ശക്തമായതോടെ വെട്ടിലായത് ബി.ജെ.പിയാണ്. കാരണം 2019ല്‍ സത്യഭാമ അംഗത്വം സ്വീകരിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതാണ്. അധിക്ഷേപ പ്രസംഗം ഒന്നിന് പിറകെ ഒന്നായി നടത്തിയവര്‍ സത്യഭാമയുടെ രാഷ്ട്രീയം തിരഞ്ഞ് പോയപ്പോള്‍ കണ്ടെത്തിയത് സംഘ്പരിവാര്‍ ചായ്‌വാണ്. 2019ല്‍ സത്യഭാമ ബി.ജെ.പി അംഗത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. അംഗത്വം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി കേരളം പേജ് പോസ്റ്റും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, സത്യഭാമക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ബി.ജെ.പി പോസ്റ്റ് നൈസായി […]









