National News

പാർട്ടിയിൽ ചേരാൻ നിർബന്ധിച്ചു; ബിജെപിക്ക് മുന്നില്‍ ഒരിക്കലും മുട്ടുമടക്കില്ല; അരവിന്ദ് കെജ്രിവാൾ

  • 4th February 2024
  • 0 Comments

ബിജെപി തന്നെ പാർട്ടിയിൽ ചേരാൻ നിർബന്ധിച്ചെന്നും അവർക്ക് മുന്നിൽ ഒരിക്കലും മുട്ട് മടക്കില്ലെന്നും ബിജെപിയിൽ ചേരില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നേരത്തെയും ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് കെജ്‌രിവാളിന് നോട്ടിസ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും ആരോപണങ്ങള്‍. 25 കോടി രൂപ ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്‌തെന്നും പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു മുന്‍പുയര്‍ത്തിയ ആരോപണം. കെജ്രിവാളിന്റെ ആരോപണങ്ങളെ ഇ ഡി സമൻസുകളിലൂടെയാണ് ബിജെപി നേരിടുന്നത്. ഡൽഹിയിലെ ബി ജെ പിയുടെ പക്കലുള്ള […]

Kerala

ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ

  • 30th January 2024
  • 0 Comments

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവം കേള്‍ക്കാന്‍ രഞ്ജിത്തിന്റെ ഭാര്യയും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ 2021 ഡിസംബര്‍ 19 ന് രാവിലെയാണ് കൊലപ്പെടുത്തുന്നത്. വെള്ളക്കിണറിലുള്ള രഞ്ജിത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ചുറ്റിക […]

Kerala kerala politics

കെപിസിസി അംഗം കെ കെ നാരായണന്‍ ബിജെപിയിലേക്ക്

  • 24th January 2024
  • 0 Comments

കാസര്‍ഗോഡ് കെപിസിസി അംഗം കെ കെ നാരായണന്‍ ബിജെപിയില്‍ ചേരുന്നു. ഈ മാസം 27 ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തുന്ന കേരള യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തുന്ന ബിജെപി അഖിലേന്ത്യ പ്രസിഡന്റ് ജെ പി നദ്ദയില്‍ നിന്ന് നാരായണന്‍ അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കാസര്‍ഗോഡ് തളിപ്പടുപ്പ് മൈതാനിയിലാണ് കേരള യാത്രയുടെ ഉദ്ഘാടന പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കെ കെ നാരായണന്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ അഗ്രികള്‍ചറല്‍ ഇംപ്രൂവ്‌മെന്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ്, എന്‍കെബിഎം […]

Kerala

തൃശ്ശൂര്‍ സീറ്റ് ബി.ജെ.പിക്ക് ലഭിക്കാന്‍ എക്‌സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ ഒത്തുതീര്‍പ്പിന് സാധ്യത; വി ഡി സതീശന്‍

  • 18th January 2024
  • 0 Comments

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി ജയിക്കില്ല. അക്കാര്യം ഞങ്ങള്‍ ഉറപ്പ് വരുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്നാല്‍, തൃശ്ശൂര്‍ സീറ്റ് ബി.ജെ.പിക്ക് ലഭിക്കാന്‍ എക്‌സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി. എക്‌സാലോജിക്കിനെതിരായ ആര്‍.ഒ.സി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് വ്യക്തമായെന്നും സതീശന്‍ ആരോപിച്ചു. എക്‌സാലോജിക്ക് വാദം തെളിയിക്കുന്ന രേഖകളൊന്നും നല്‍കിയില്ല. സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കേണ്ട കേസാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. സി.ബി.ഐ, ഇ.ഡി അന്വേഷണം വേണം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. കോര്‍പ്പറേറ്റ് മന്ത്രാലയം […]

National News

രാമക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കും അവകാശപ്പെട്ടത്; ബിജെപി മത രാഷ്ട്രീയം കളിക്കുന്നു ; രേവന്ത് റെഡ്ഡി

  • 16th January 2024
  • 0 Comments

രാമക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കും അവകാശപ്പെട്ടതാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ‘മത രാഷ്ട്രീയം’ കളിക്കുകയാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.അയോധ്യ രാമക്ഷേത്ര ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന ശങ്കരാചാര്യന്മാരുടെ തീരുമാനത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.‘രാമക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കും അവകാശപ്പെട്ടതാണ്. ബിജെപിയുമായി ഇതിന് ബന്ധമില്ല. അവർ മത രാഷ്ട്രീയമാണ് കളിക്കുന്നത്. ക്ഷേത്രം അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി അയോധ്യയിലേക്ക് പോകില്ലെന്ന് നാല് ശങ്കരാചാര്യന്മാർ അടുത്തിടെ പറഞ്ഞിരുന്നു. വിശ്വസിക്കുന്ന ആർക്കും അവിടെ പോകാം. എപ്പോഴെങ്കിലും രാമക്ഷേത്രം സന്ദർശിക്കണമെന്നുണ്ട്‌’-ഒരു ദേശീയ മാധ്യമത്തിന് നൽകിയ […]

Local

അഡ്വ: പി.വിജയകുമാര്‍, കെസി രാമകൃഷ്ണന്‍ അനുസ്മരണം

  • 14th January 2024
  • 0 Comments

കുന്ദമംഗലം: ബി.ജെ പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അഡ്വ: പി.വിജയകുമാര്‍, കെസി രാമകൃഷ്ണന്‍ എന്നിവരുടെ അനുസ്മരണം നടത്തി. ബി ജെ പി സംസ്ഥാന സമിതി അംഗം ടി.പി സുരേഷ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ പടനിലം അധ്യക്ഷം വഹിച്ച പരിപാടിയില്‍ ടി ചക്രായുധന്‍ , കെ സി രാജന്‍, പുഷ്പാകരന്‍ എന്നിവര്‍ സംസാരിച്ചു. പി സിദാര്‍ത്ഥന്‍ സ്വാഗതവും രാജേഷ് കാരന്തൂര്‍ നന്ദിയും പറഞ്ഞു.

Local

കേന്ദ്ര വിരുദ്ധ പ്രചരണം കൊണ്ട് ഇനി കേരളത്തിലെ ഇടതിനും, വലതിനും രക്ഷപ്പെടാനാവില്ലെന്ന് അഡ്വ.വി.കെ.സജീവന്‍

  • 11th January 2024
  • 0 Comments

കുന്ദമംഗലം: ബിജെപി കുന്ദമംഗലം മണ്ഡലം നേതൃയോഗം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.കേന്ദ്ര വിരുദ്ധ പ്രചരണം കൊണ്ട് മാത്രം ഇനി കേരളത്തിലെ ഇടതിനും,വലതിനും രക്ഷപ്പെടാനാവില്ലെന്ന് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു. കടബാധ്യതയും, വരുമാനമില്ലായ്മയും, വ്യവസായ മുരടിപ്പും മാറ്റാന്‍ ഉതകുന്ന ദീര്‍ഘവീക്ഷമണമുളള പദ്ധതികളാണ് ആവശ്യം. അത്തരം പദ്ധതികളെക്കുറിച്ച് നയപരമായി ഇടപെടുന്നതിന് പകരം കേന്ദ്ര സര്‍ക്കാരിനോട് യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ട് പോകുന്നതില്‍ പ്രയോജനമില്ല.കളളപ്രചരണം നടത്തിയാല്‍ ജനം വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞെന്നും സജീവന്‍ പറഞ്ഞു. കുന്ദമംഗലം ക്ഷീര വികസന സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന […]

Kerala

കറുപ്പ് നിറത്തിലുള്ള ആളാണ്…. ശരീരത്തില്‍ മുഴുവന്‍ വെള്ള പെയിന്റടിച്ചു; വേറിട്ട പ്രതിഷേധവുമായി ബി ജെ പി അംഗം

  • 18th December 2023
  • 0 Comments

മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലം തലവൂര്‍ പഞ്ചായത്ത് ബി ജെ പി അംഗം രഞ്ജിത്ത്. താന്‍ കറുപ്പ് നിറത്തിലുള്ള ആളാണെന്നും കറുപ്പ് കണ്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസിനെ ഭയന്നാണ് വെളളപ്പെയിന്റ് അടിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. പത്തനാപുരത്ത് മുഖ്യമന്ത്രി എത്തുന്നതിന് അല്‍പം മുന്‍പാണ് തലവൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായ രഞ്ജിത്ത്വേറിട്ട പ്രതിഷേധം നടത്തിയത്. കറുപ്പ് നിറമുള്ള തന്നെ മുഖ്യമന്ത്രി കടന്നു പോകുമ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് വെളളയടിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. തലയും മുടിയും അടക്കം വെള്ള പെയിന്റടിച്ചതിന് പുറമേ വെള്ള […]

National

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ്; സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ട അപകടകരമായ രോഗം; കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണം; ബിജെപി എംപി ധര്‍ംബീര്‍ സിംഗ്

  • 7th December 2023
  • 0 Comments

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിനെതിരെ ബിജെപി എംപി ധര്‍ംബീര്‍ സിംഗ്. ഇത്തരം ബന്ധങ്ങള്‍ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ട ഒരു അപകടകരമായ രോഗമാണ്. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരിയാനയിലെ മഹേന്ദ്രഗഡില്‍ നിന്നുള്ള ബിജെപി എംപിയാണ് ധര്‍ംബീര്‍ സിംഗ്. ലോക്‌സഭയില്‍ ‘സീറോ അവറി’ലാണ് ധര്‍ംബീര്‍ സിംഗ് വിഷയം ഉന്നയിച്ചത്. പ്രണയ വിവാഹങ്ങളില്‍ വിവാഹമോചന നിരക്ക് കൂടുതലാണെന്നും പ്രണയ വിവാഹങ്ങള്‍ക്ക് വധൂവരന്മാരുടെ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്നും ധരംബീര്‍ സിംഗ് പറഞ്ഞു.

National

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും മുഖ്യമന്ത്രി ആര്? മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങള്‍? ബിജെപിയില്‍ ചര്‍ച്ച

  • 6th December 2023
  • 0 Comments

ന്യൂഡല്‍ഹി: ബിജെപി വന്‍ വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ശിവരാജ് സിങ് ചൗഹാന്‍, വസുന്ധര രാജെ, രമണ്‍ സിങ് എന്നീവര്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മുന്‍ മുഖ്യമന്ത്രിമാരായുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആളുകളെ കൊണ്ടുവരാനാണ് സാധ്യതയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. അതിന് പിന്നാലെ മുഖ്യമന്ത്രി ആരാകണമെന്നത് […]

error: Protected Content !!