പശുവുമായി ബിജെപി എംഎൽഎ നിയമസഭയിൽ;എംഎല്‍എ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെ കയര്‍ പൊട്ടിച്ച് പശു ഓടി
കന്നുകാലികളിൽ പടരുന്ന ലമ്പി ത്വക്ക് രോഗത്തിന്റെ രൂക്ഷത സർക്കാരിനെ ബോധ്യപ്പെടുത്താൻ പശുവുമായി ബിജെപി എംഎൽഎ രാജസ്ഥാൻ നിയമസഭയിൽ.രാജസ്ഥാനിലെ പുഷ്‌കര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎല്‍എ സുരേഷ് സിങ്ങ് റാവത്താണ് പശുവുമായി നിയമസഭാ വളപ്പിലെത്തിയത്. ചര്‍മ്മരോഗത്തെ തുടര്‍ന്ന് നിരവധി പശുക്കള്‍ ചത്തിട്ടും സര്‍ക്കാരിന്റെ ശ്രദ്ധയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു എംഎല്‍എയുടെ നടപടി.തിങ്കളാഴ്ചയാണ് രാജസ്ഥാൻ നിയമസഭയുടെ ഏഴാമത് സെക്ഷൻ ആരംഭിച്ചത്. ലമ്പി ത്വക്ക് രോഗത്തിൽ സർക്കാരിന്റെ ശ്രദ്ധയാകർഷിക്കാനാണ് പശുവിനെയും കൊണ്ട് നിയമസഭയിലെത്തിയതെന്ന് സുരേഷ് സിംഗ് റാവത്ത് പറഞ്ഞു. It seems even ‘Gomata’ […]
