‘ദിലീപിനെതിരെ തെളിവില്ലെന്ന് എങ്ങനെ അറിയാം?’; അടൂർ ഗോപാലകൃഷ്ണനെതിരെ ഭാഗ്യലക്ഷ്മി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെയാണ് ദിലീപിനെതിരെ യാതൊരു തെളിവുമില്ലെന്ന് പറയുന്നത്. എന്തുകൊണ്ട് ഇവർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ല. ദിലീപിനെതിരെ തെളിവില്ലെന്ന് ശ്രീലേഖ ഐപിഎസിനും അടൂർ ഗോപാലകൃഷ്ണനും എങ്ങനെ അറിയാമെന്നും ഭാഗ്യലക്ഷമി ചോദിച്ചു. സഹോദരൻ ദിലീപിന് മാത്രമേ മാനവും അഭിമാനവും കുടുംബവുമൊക്കെയൊളളൂ. അതിജീവിതയ്ക്ക് ഇതൊന്നുമില്ലെ. പെൺകുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നില്ല. ശ്രീലേഖ ഐപിഎസും അടൂരും പുരുഷമേധാവിത്വത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. സിനിമയിൽ […]
