മമ്മൂട്ടിയുടെ വൈറൽ ലൂക്ക് ബസൂക്കയിലേതോ; ചർച്ചകൾ സജീവം
കഴിഞ്ഞ ദിവസം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ചിത്രം ഏറെ വൈറലായിരുന്നു. മുടി അല്പം നീട്ടി കണ്ണാടിവെച്ച് ഓഫ് വൈറ്റ് കുർത്തയിലുള്ളതാണ് ചിത്രം. ഇപ്പോളിതാ, ആ ചിത്രം നടന്റെ വരും കാല ചിത്രം ബസൂക്കയിലേതാണോ എന്നാണ് ചർച്ചകൾ നടക്കുന്നത്. പുഴു, റോഷാക് എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി മലയാളത്തിൽ അഭിനയിക്കുന്ന ത്രില്ലർ ചിത്രമാണ് ബസൂക്ക . തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ബസൂക്ക. മമ്മൂട്ടി ചിത്രം പങ്കുവെച്ചതിന് […]
