Kerala

ബഷീർ, ഞാനും മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് വരികയാണ്, നിന്നെ കാണാൻ . പക്ഷേ നിന്നെക്കുറിച്ചെഴുതിയ ഈ പോസ്റ്റ് കാണാൻ നീയില്ലല്ലോ എന്നൊരു ദുഃഖം” : ബഷീറിന്റെ വിയോഗത്തിൽ കണ്ണീരോടെ അധ്യാപകൻ

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിന്റ മരണ വാർത്ത താങ്ങാൻ കഴിയാതെ അദ്ദേഹത്തിന്റെ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ സലിം. കാരന്തൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ബഷീർ.ഒരു മരണത്തിലും ഇത്രയധികം താൻ വേദനിച്ചിട്ടില്ലായെന്ന് അധ്യാപകനായ സലിം പറയുന്നു. ഇന്ന് പുലർച്ചെ ചരൽക്കുന്നിൽ വെച്ച് തന്റെ പാർട്ടിയുടെ ക്യാമ്പിൽ വെച്ചാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ചീഫ് റിപ്പോർട്ടർ ബഷീർ മരണപ്പെട്ട വാർത്ത ഈ അധ്യാപകൻ കേട്ടറിഞ്ഞത്. ഒരു നിമിഷം തരിച്ചു നിന്നു […]

Culture

ബഷീര്‍ അനുസ്മരണം; ബഷീര്‍ കഥാപാത്രങ്ങള്‍ പുനരാവിഷ്‌കരിച്ചു

കാരന്തൂര്‍: കാരന്തുര്‍ എംഎംഎല്‍പി സ്ൂളില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റുക്കിയ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.ഉമ്മര്‍ മാസ്റ്റര്‍ അസംബ്ലിക്ക് നേതൃത്വം നല്‍കി. അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ പുസ്തക പ്രകാശനം പി.ടി.എ സെക്രട്ടറി സിദ്ധിഖ് പ്രകാശനം ചെയ്തു. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ബഷീര്‍ കഥാപാത്രങ്ങള്‍ പുനരാവിഷ്‌കരിച്ചത് ശ്രദ്ധേയമായി. ബഷീറിന്റെ പൂവന്‍പഴം എന്ന കഥയാണ് കുട്ടികള്‍ ആവിഷ്‌കരിച്ചത്. ഒപ്പം കുട്ടികള്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ബഷീര്‍ ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.

error: Protected Content !!