കൊലയാളികൾക്ക് കാനഡ അഭയം നൽകുന്നുവെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി
ന്യൂഡൽഹി∙ കൊലയാളികൾക്ക് കാനഡ അഭയം നൽകുന്നുവെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ.അബ്ദുൽ മൊമെൻ. കൊലയാളികള്‍ക്ക് കാനഡയിലേക്ക് പോകാമെന്നും അവിടെ അഭയം പ്രാപിച്ച് സുഖകരമായ ജീവിതം നയിക്കാമെന്നും മൊമെൻ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ വേദനയിൽ കഴിയുമ്പോൾ കൊലയാളികൾക്ക് കാനഡയിൽ സുഖജീവിതമാണെന്നും അദ്ദേഹം പറഞ്ഞു. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു. ഇതിനിടെയാണ് ഇന്ത്യയ്ക്ക് പിന്തുണ നൽകുന്ന പ്രസ്താവനയുമായി അബ്ദുൽ മൊമെൻ രംഗത്തെത്തിയത്. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ക് മുജീബുർ റഹ്മാന്റെ കൊലയാളികൾ […]
