ജില്ലാതല ബാങ്കിംഗ് അവലോകന സമിതി ചേർന്നു
സാങ്കേതികത്വം തടസമാകാതെ മനുഷ്യത്വപരമായ സമീപനം ബാങ്കുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് എം കെ രാഘവൻ എം പി പറഞ്ഞു. ജില്ലാതല ബാങ്കിംഗ് സമിതി അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാദ്യാസ വ്യാപാര ഭവന വായ്പകളിൽ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് ജനങ്ങളെ സഹായിക്കാൻ ഓരോ ഉദ്യോഗസ്ഥരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലുള്ള മുഴുവൻ പഞ്ചായത്തുകളെയും ഉമുൾപ്പെടുത്തി കൃഷിഭവൻ കേന്ദ്രീകരിച്ച് കിസാൻ ക്രഡിറ്റ് കാർഡ് പദ്ധതി നടപ്പിലാക്കും. ജില്ലയിലുള്ള മുഴുവൻ പഞ്ചായത്തുകളെയും പദ്ധതിയുടെ ഭാഗമാക്കും. ബാങ്കിംഗ് സേവനങ്ങൾ […]
