പൊതുസ്ഥലത്ത് ഭാര്യയെ ചുംബിച്ചു, ഭര്‍ത്താവിന് നേരെ ജനക്കൂട്ടത്തിന്റെ സദാചാര ആക്രമണം
നദിയില്‍ കുളിക്കവെ ഭാര്യയെ ചുംബിച്ചതിന് ഭര്‍ത്താവിന് നേരം ജനകൂട്ടത്തിന്റെ ക്രൂരമര്‍ദനം. അയോദ്ധ്യയില്‍ സരയൂ നദിയിലെ സ്‌നാനഘട്ടില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച യുവാവിനെയാണ് ജനക്കൂട്ടം മര്‍ദിച്ചവശനാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അയോധ്യയില്‍ ഇത്തരം വൃത്തികേടുകള്‍ അനുവദിക്കില്ലെന്ന് മര്‍ദ്ദിക്കുന്ന ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. യുവാവിനെ തുടരെ മര്‍ദ്ദിക്കുകയും നദിയില്‍ നിന്നും വലിച്ച് കരയിലേക്ക് കൊണ്ട് വരികയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. യുവതി ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം പരാജയപ്പെട്ടു. പൊതുസ്ഥലത്ത് ഇത്തരത്തില്‍ പെരുമാറുന്നത് ഭാരതീയ […]





