Kerala News

ഇന്ത്യ ടുഡെയുടെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് കേരളത്തിന്

  • 3rd October 2021
  • 0 Comments

ഇന്ത്യാ ടുഡെയുടെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് കേരളത്തിന്. രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് വാക്സിനേഷന്‍ ഡ്രൈവിനാണ് സംസ്ഥാന ആരോഗ്യ വകുപ്പിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. കേരളം നടത്തിയ മികച്ച വാക്സിനേഷനുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ ഒന്നാം ഡോസ് വാക്സിനേഷന്‍ അന്തിമ ഘട്ടത്തിലാണ്. 92.66 ശതമാനം പേരും (2,47,47,633) നിലവിലെ മാനദണ്ഡമനുസരിച്ച് ഒരു ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 41.63 ശതമാനം പേര്‍ (1,11,19,633) രണ്ടു ഡോസ് വാക്സിനും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 45 വയസിന് […]

Local News

മെസ്‌ക്കോ അബൂബക്കര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ജീവകാരുണ്യ -സാമൂഹ്യ പ്രവര്‍ത്തകനുള്ള പ്രഥമ പുരസ്‌ക്കാരത്തിന് കെപി ഉമ്മര്‍ അര്‍ഹനായി

  • 31st August 2021
  • 0 Comments

മെസ്‌ക്കോ അബൂബക്കര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ജീവകാരുണ്യ -സാമൂഹ്യ പ്രവര്‍ത്തകനുള്ള പ്രഥമ പുരസ്‌ക്കാരത്തിന് കെ.പി.ഉമ്മര്‍ അര്‍ഹനായി. 10001 രുപയും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സാമൂഹ്യ തിന്മകള്‍ക്കെതിരെയും, സ്ത്രീധനം, ആര്‍ഭാട വിവാഹങ്ങള്‍, ബിസ്മി കല്യാണം, ബാങ്ക് ഏകീകരണം, അവയവദാനം, ജുമുഅ, ചന്ദ്ര മാസ പിറവി, ശിഥിലമായ ബന്ധങ്ങളിലും പ്രസ്ഥാനങ്ങളിലും അവാന്തര വിഭാഗങ്ങള്‍ തമ്മില്‍ യോജിപ്പിനായി പ്രവര്‍ത്തിക്കുകയും സാമൂഹ്യ നവോത്ഥാനത്തിന്റെ മുന്നണിയിലും പിന്നണിയിലും അഹോരാത്രം പ്രയത്‌നിച്ചതും യത്തിം കുട്ടികള്‍ക്കായും വയോജനങ്ങള്‍ക്കായും വ്യതിരിക്തമായ ആശയങ്ങളും പദ്ധതികളും സമൂഹത്തിനും സമുദായത്തിനും പരിചയപ്പെടുത്തിയ […]

Kerala News

അന്നഹ്ദ എക്സലൻസ് അവാർഡ് ഹസൻ ശാഫിക്കും മുഹമ്മദലി വാഫിക്കും

  • 4th March 2021
  • 0 Comments

മലപ്പുറം: അറബി ഭാഷയുടെ വളർച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് നൽകുന്ന, ഒന്നാമത് അന്നഹ്ദ രാജ്യാന്തര പുരസ്കാരത്തിന് പ്രമുഖ ഈജിപ്ഷ്യൻ എഴുത്തുകാരനും ഖൈറോ അറബി ഭാഷ അക്കാദമി മേധാവിയുമായ ഡോ.ഹസൻ ശാഫിയും, മുന്നാമത് അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡിന് പ്രമുഖ അറബി എഴുത്തുകാരനും വിദേശ അറബ് മാഗസിനുകളിലെ കോളമിസ്റ്റുമായ ഡോ. കെ. മുഹമ്മദലി വാഫിയും അർഹനായി. അറബി ഭാഷയിൽ നിരവധി ഗ്രന്ഥ രചനങ്ങൾ നടത്തിയ ഹസൻ ശാഫി, ഈജിപ്തിലെ അൽ അസ്ഹർ സർവകലാ ശാല ഉന്നതാധികാര […]

Kerala News

വേള്‍ഡ് അക്കാഡമി ഓഫ് സയന്‍സ് പുരസ്‌കാരം മലയാളി ശാസ്ത്രജ്ഞന്; അവാര്‍ഡ് നേടിയത് പെരിന്തല്‍മണ്ണ സ്വദേശി

  • 30th December 2020
  • 0 Comments

വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് പുരസ്‌കാരം മലയാളി ശാസ്ത്രജ്ഞന്. 2020 മുതല്‍ ആരംഭിച്ച യുവ ശാസ്ത്ര പുരസ്‌കാരമാണ് പെരിന്തല്‍മണ്ണ സ്വദേശിയായ പ്രൊഫ.പരമേശ്വരന്‍ അജിത്തിന് ലഭിച്ചിരിക്കുന്നത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ (ICTS-TIFR) ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞനാണ് അജിത്ത്. വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള മികച്ച യുവ ശാസ്ത്രജ്ഞര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഫിസിക്സ്, കെമിസ്ട്രി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയായിരുന്നു അവാര്‍ഡിന് പരിഗണിച്ചത്. ആസ്ട്രോ ഫിസിക്സാണ് അജിത്തിന്റെ ഗവേഷണ മേഖല. ഒരു നൂറ്റാണ്ട് മുമ്പ് ആല്‍ബര്‍ട്ട് […]

കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം; മലപ്പുറം എസ്.പി യു അബ്ദുള്‍ കരീം ഐപിഎസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം

  • 2nd November 2020
  • 0 Comments

കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം; മലപ്പുറം എസ്.പി യു അബ്ദുള്‍ കരീം ഐപിഎസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരത്തിളക്കം. കവളപ്പാറ ഉരുള്‍പൊട്ടലില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 2020 ലെ ‘യൂണിയന്‍ ഹോം മിനിസ്‌റ്റേഴ്‌സ് സ്‌പെഷ്യല്‍ ഓപറേഷന്‍ മെഡല്‍’ ആണ് ലഭിച്ചിരിക്കുന്നത്. അടുത്ത നവംബറോട് കൂടെയാവും പുരസ്‌കാരങ്ങള്‍ കൈപ്പറ്റുക. 2019 ലെ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ നേരിട്ട ജില്ലയാണ് മലപ്പുറം. ഒട്ടേറെ കൃഷിയിടങ്ങളും കെട്ടിടങ്ങളും കച്ചവടസ്ഥാപനങ്ങളും കനത്ത ഉരുള്‍പൊട്ടലില്‍ ഇല്ലാതായി. 59 പേരെയാണ് കാണാതായത്. കേന്ദ്ര സേനയടക്കം 19 ദിവസം […]

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കുള്ള ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു

  • 13th October 2020
  • 0 Comments

ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കുള്ള ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. കവിത, നോവല്‍, നാടകം, ചെറുകഥ, സാഹിത്യവിമര്‍ശനം (നിരൂപണം / പഠനം), വൈജ്ഞാനികസാഹിത്യം (ശാസ്ത്രമാനവിക വിഭാഗങ്ങളില്‍പ്പെട്ട വിജ്ഞാനഗ്രന്ഥങ്ങള്‍), ജീവചരിത്രം (ആത്മകഥ / തൂലികാചിത്രങ്ങള്‍), ഹാസസാഹിത്യം, യാത്രാവിവരണം, വിവര്‍ത്തനം, ബാലസാഹിത്യം തുടങ്ങിയവയ്ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. 2017, 2018, 2019 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുളള കൃതികളാണ് അക്കാദമി അവാര്‍ഡിനും എന്‍ഡോവ്മെന്റ് അവാര്‍ഡിനും പരിഗണിക്കുന്നത്. സി.ബി.കുമാര്‍ അവാര്‍ഡ് (ഉപന്യാസം), ഐ.സി.ചാക്കോ അവാര്‍ഡ് ( വ്യാകരണം/ ഭാഷാശാസ്ത്രം), കെ.ആര്‍.നമ്പൂതിരി അവാര്‍ഡ് (വൈദികസാഹിത്യം), ജി.എന്‍.പിള്ള […]

Kerala National News

പ്രധാനമന്ത്രിയുടെ പുരസ്‌കാരം: ചുരുക്കപ്പട്ടികയിൽ വയനാട് ജില്ലാ കലക്ടറും

  • 7th September 2020
  • 0 Comments

വയനാട്: പ്രവർത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയിൽ വയനാട് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ളയും. മുൻഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാര പട്ടിക തയാറാക്കുന്നത്. മുപ്പത്തിനാലുകാരിയായ അദീല 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്‌. 2019 നവംബറിലാണ് വയനാട് കലക്ടറായി ചുമതലയേറ്റത്. ദക്ഷിണേന്ത്യയിൽനിന്നുള്ള അഞ്ച് കലക്ടർമാർ ഉൾപ്പെടെ 12 പേരാണ്‌ പട്ടികയിലുള്ളത്‌. ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിർണയം പതിനൊന്നിനാണ്‌. പ്രവർത്തനങ്ങൾ സംബന്ധിച്ച്‌ കലക്ടർമാർ 15 മിനുട്ട് നീണ്ടുനിൽക്കുന്ന പവർ പോയിന്റ് […]

Kerala National

മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം സജികുമാറിന് രാഷ്ട്രപതി വീഡിയോ കോൺഫ്രന്‍സിലൂടെ നല്‍കി

  • 5th September 2020
  • 0 Comments

ആലപ്പുഴ : വിദ്യാർത്ഥികൾക്ക് ചിത്രകലയുടെ പാഠങ്ങളിലൂടെ അറിവിന്റെ വെളിച്ചം പകർന്ന സജികുമാറിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വീഡിയോ കോൺഫ്രന്‍സിലൂടെ നല്‍കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു രാഷ്‌ട്രപതി രാജ്യത്തെ മികച്ച 47 അദ്ധ്യാപകർക്ക് ദേശീയ പുരസ്ക്കാരം നല്‍കിക്കൊണ്ട് ആദരിച്ചത്. ആലപ്പുഴ കലക്ടറേറ്റിൽ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററില്‍ സജ്‌ജീകരിച്ച വീഡിയോ കോൺഫറൻസ് ഹാളിൽ വെച്ചാണ് സജികുമാർ രാഷ്ട്രപതിയിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയത്. തുടർന്ന് ജില്ലാ കലക്ടർ എ. അലക്‌സാണ്ടറും അദ്ദേഹത്തെ […]

Sports

ടീം പുറകോട്ട് പോയാലും റെക്കോർഡ് വേട്ടയിൽ മെസ്സി മുൻപോട്ട് തന്നെ

  • 20th July 2020
  • 0 Comments

ഇത്തവണ ബാഴ്സലോണ തന്നെ ലാലിഗ കിരീടം വിട്ടു കളഞ്ഞെങ്കിലും മെസ്സിയ്ക്ക് ഒരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറയ്ക്കാനായി. ടീം പുറകോട്ട് പോയാലും ടീമിനെ വിജയിപ്പിക്കാൻ വേണ്ടി മുന്നോട്ട് നയിച്ച ലയണൽ മെസ്സി റെക്കോർഡുകൾ ഇട്ട് മുന്നോട്ട് പോവുകയാണ്. ഇന്നലെ അലാവസിനെതിരെ കൂടെ ഗോൾ നേടിക്കൊണ്ട് മെസ്സി തന്റെ പിചിചി അവാർഡ് ഉറപ്പിച്ചു. ലാലിഗയിൽ ഒരോ സീസണിലെയും ടോപ്പ് സ്കോറർക്ക് കിട്ടുന്ന പുരസ്കാരമാണ് പിചിചി അവാർഡ്. മെസ്സിയുടെ കരിയറിലെ ഏഴാം പിചിചി അവാർഡാണിത്. സാറയുടെ ആറ് പിചിചി […]

News

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ പുരസ്‌കാരം ഡോക്ടര്‍ കെ സന്ധ്യ കുറുപ്പിന്

  • 30th December 2019
  • 0 Comments

ഐഎംഎ വനിതാ വിഭാഗത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ പുരസ്‌കാരം ഡോക്ടര്‍ കെ സന്ധ്യ കുറുപ്പിന്. കൊല്‍ക്കത്തയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കോഴിക്കോട് IMA വനിതാ വിഭാഗം സെക്രട്ടറി എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ പഠന ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കി. കൊയിലാണ്ടി താലുക്ക് ആശുപത്രിയിലെ ഫിസിഷ്യനാണ്.

error: Protected Content !!