Kerala

വന്യജീവി ആക്രമണവും കർഷകകന്റെ ജീവതവും

കേരളത്തിൽ ഉടനീളം വന്യജീവി അക്രമണത്തിൽ കർഷകർ നേരിടുന്നത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ്. കാട്ടു പന്നിയുടെയും, കുരങ്ങിന്റെയും, ആനയുടെയും എല്ലാം ആക്രമണത്തിൽ കർഷക ജീവിതം മുൻപോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ്. ഇതിൽ നിന്നും ഏതു രീതിയിൽ കർഷകർക്ക് രക്ഷ നേടാമെന്ന ഒരു ശ്വാശ്വത പരിഹാരം ഇതുവരെ കണ്ടെത്തനായിട്ടില്ല. പാലക്കാടും, വയനാടും, ഇടുക്കിയും,കോഴിക്കോടുമൊക്കെയുള്ള കർഷകർ കഷ്ടതയുടെ അങ്ങേയറ്റമെത്തി. ഒരു പക്ഷെ ശാസ്ത്രീയമായി അപകടമില്ലാത്ത രീതിയിൽ വന്യ ജീവികളെ തുരത്താനുള്ള നടപടി. അതികൃതർ നേരത്തെ കൈ കൊണ്ടിരുന്നെങ്കിൽ പാലക്കാട് ആനയ്ക്ക് ആ […]

Kerala

കോഴിക്കോട് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പ്രവാസിയെ കുത്തി പരിക്കേൽപ്പിച്ചു

  • 26th June 2020
  • 0 Comments

കോഴിക്കോട്: ബഹ്‌റൈനിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു . വില്യാപ്പള്ളി സ്വദേശി ലിജേഷിനാണ് ഇന്നലെ രാത്രി അജ്ഞാതനായ അക്രമി കുത്തി പരിക്കേൽപ്പിച്ചത്. അക്രമ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു ലിജേഷ് ജൂൺ 18 നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കഴിഞ്ഞ ഏഴ് ദിവസം കോഴിക്കോട് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. കോഴിക്കോട് വടകര വില്യാപ്പള്ളിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടയിലാണ് അക്രമണം. വടകര പോലീസ് വിഷയത്തിൽ കേസെടുത്തു

National

ഇന്ത്യ– ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീര്യമൃത്യു വരിച്ചതായി റിപ്പോർട്ടുകൾ

  • 16th June 2020
  • 0 Comments

ന്യൂഡൽഹി : അതിർത്തിയിൽ ഇന്ത്യ– ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ മരിച്ചതായി റിപ്പോർട്ടുകൾ . കിഴക്കൻ‍ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്.  43 ചൈന‌ീസ് സൈനികർ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ സ്ഥിരീകരിക്കാത്ത റിപ്പോർട്ടും വരുന്നുണ്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ടു കൂടി പുറത്തു വരുന്നതോടെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണു സൂചന. […]

Kerala

നിതിനിന്റെ മൃതദേഹം കാണാൻ ഭാര്യ ആതിരയെത്തി സംസ്കാരം ഉച്ചയ്ക്ക് വീട്ടുവളപ്പിൽ

  • 10th June 2020
  • 0 Comments

കോഴിക്കോട്∙ ദുബായിൽ മരിച്ച പ്രവാസി നിതിന്‍ ചന്ദ്രന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചു. തന്റെ പ്രിയതമനെ അവസാനമായി കാണാൻ ഭാര്യ ആതിര വീൽ ചെയറിൽ സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചെത്തി. ആസ്റ്റർ മിംസിൽ രാവിലെ 10.50 ഓടെയാണു മൃതദേഹം എത്തിച്ചത്. ഇന്ന് രാവിലെയാണ് ആതിരയെ വിവരം അറിയിച്ചത്. മൃതദേഹം കാണിച്ചതിനുശേഷം തിരികെ പേരാമ്പ്രയിലുള്ള നിതിന്റെ ഭവനത്തിലേക്ക് കൊണ്ടുപോയി. സംസ്കാരം ഉച്ചയ്ക്ക് 1 മണിയോടെ പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്നലെയായിരുന്നു നിധിന്‍ ഗള്‍ഫില്‍ വെച്ച് മരണപ്പെട്ടത്. കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ […]

Local News

പന്തീർപാടത്ത് ലഹരിയിലെത്തിയ യുവാവിന്റെ ഗുണ്ടായിസം നാട്ടുകാർക്ക് നേരെ ആക്രമണം പോലീസിന് നേരെ തുപ്പി ഭീഷണിപെടുത്തി

കോഴിക്കോട് : കുന്ദമംഗലത്തെ പന്തീർപാടത്ത് ലഹരിയിൽ എത്തിയ വികലാംഗനായ യുവാവ് നാട്ടുകാർക്ക് നേരെ അക്രമം അഴിച്ചു വിട്ടു. കോഴിക്കോട് ജില്ലയ്ക്കു കീഴിൽ നിരവധി കേസുകളിൽ പ്രതിയായ അൽത്താഫാണ് അക്രമം അഴിച്ചു വിട്ടത്. സംഭവമറിഞ്ഞ് പിടികൂടാൻ പോലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാർക്കും പോലീസുകാർക്കും നേരെ തുപ്പി പ്രതിരോധിക്കുകയാണ് ഇയാൾ. ഇന്ന് രാത്രി 9 മണിയോടെ പന്തീർപാടത്ത് ഒരാളുടെ ബൈക്കിൽ എത്തിയ ഇയാൾ റോഡിലൂടെ പോകുന്ന ആളുകൾക്ക് നേരെ കല്ലു കൊണ്ടും മറ്റു വസ്തുക്കൾ കൊണ്ടും ആക്രമിക്കുകയായിരുന്നു. തുടർന്ന് […]

National News

ട്രെയിൻ തട്ടി 15 അതിഥി തൊഴിലാളികൾ മരിച്ചു

മഹാരാഷ്ട്ര : ഔറംഗബാദിൽ റെയിൽവേ ട്രാക്ക് വഴി മധ്യ പ്രദേശിലേക്ക് കടക്കാൻ ശ്രമിച്ച 15 അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു. കൂട്ടാത്തതിലുണ്ടായിരുന്ന നിരവധി പേരെ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപിപ്പിച്ചു. ലോക്ക് ഡൗൺ സാഹചര്യത്തിൽ നാട്ടിൽ എത്താനായി കഴിയാത്തതിനെ തുടർന്ന് ജോലി ചെയ്യുന്ന മഹാരാഷ്ട്രയിൽനിന്നും രാത്രി മടങ്ങുമ്പോൾ ക്ഷീണിതരായി ഉറങ്ങാൻ കിടന്ന തൊഴിലാളികൾക്ക് മേലെയാണ് ട്രെയിൻ പാഞ്ഞു കയറിയത്. മഹാ രാഷ്ട്രയിൽ മഹാവ്യാധി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സംഭവം. കാൽ നടയായി നീണ്ട യാത്രക്കൊടുവിൽ എത്തിയ സംഘം […]

National News

ഭീകരാക്രമണം അഞ്ചു സൈനികർക്ക് വീര മൃത്യു

ജമ്മു കശ്മീർ : ശനിയാഴ്ച്ച രാത്രി താഴ്വരയിലെ ഒരു വീട്ടിൽ ഭീകരർ കയറുകയും കുടുംബത്തെ ബന്ദിയാക്കുകയും ചെയ്‌തെന്ന വിവരമറിഞ്ഞെത്തിയ സൈനികരും ഭീകരരും തമ്മിൽ ഏറ്റു മുട്ടൽ. തുടർന്നുണ്ടായ വെടിവെപ്പിൽ മേജറടക്കം അഞ്ച് സൈനികർ വീര മൃത്യു . ആക്രമണത്തിൽ രണ്ടു ഭീകരരും കൊല്ലപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം ഹന്ദ്വാര മേഖലയിലാണ് ഏറ്റമുട്ടലുണ്ടായത്. പ്രദേശങ്ങളിൽ സൈന്യം സുരക്ഷ ശക്തമാക്കി.

National News

അസംസ്‌കൃത എണ്ണ വില കുത്തനെ കൂടി, ബാരലിന് 70 ഡോളർ, ഇന്ത്യയിലും വില ഉയരും

  • 16th September 2019
  • 0 Comments

ന്യൂഡല്‍ഹി : സൗദി അറേബ്യയിലെ ആരാംകോ എണ്ണശുദ്ധീകരണ ശാലയിലുണ്ടായ ഹൂതി വിമതരുടെ ആക്രമണത്തെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണ വില കുത്തനെ കൂടി. എണ്ണ ഉത്പാദനത്തിലുണ്ടായ കുറവാണ് വില വര്‍ധനവിന് കാരണം. അസംസ്‌കൃത എണ്ണയുടെ വില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായി. ബ്രെന്റ് ക്രൂഡിന്റെ വില 20 ശതമാനം വരെ വര്‍ധിച്ചു. 28 വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. വില ബാരലിന് 80 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന. […]

Kerala

കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാന്‍ ആണ് കൊല്ലപ്പെട്ടത്. മദ്യസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. ഇടിച്ച കാര്‍ കിളിമാനൂരില്‍ വെച്ച് പോലീസ് കണ്ടെത്തി. ബാറിനുള്ളിലെ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. രാത്രി 12 മണിയോടെ ഹൈവേപാലസ് ബാറിനു പുറത്തുവച്ചായിരുന്നു സംഭവം നടന്നത്.സുഹൃത്തുക്കള്‍ക്കൊപ്പം നിന്നിരുന്ന ഷമീറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം തലയിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

Local

സംഘപരിവാർ ഭീകരതക്കെതിരെ പ്രതിഷേധിച്ചു

മാവൂർ: ‘സംഘപരിവാർ ഭീകരതക്കെതിരെ യുവതയുടെ ചെറുത്തുനിൽപ്പ് ‘ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂരിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. പരിപാടി വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന രാഷ്ട്രീയം മറകൾ ഭേദിച്ച് തനിനിറം കാണിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഹിന്ദുത്വ ഫാഷിസത്തിന്റെ അടയാളമായി ‘ജയ് ശ്രീറാം’ നിർബന്ധിച്ചു വിളിപ്പിക്കുകയും മർദിക്കുകയും തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്യുന്നു. പാർലമെന്റിനകത്തും പുറത്തും […]

error: Protected Content !!