Technology

അനധികൃത ഇടപാടുകള്‍ തടയുന്നതിനായി എടിഎമ്മില്‍ പുതിയ സംവിധാനവുമായി എസ്ബിഐ

  • 27th December 2019
  • 0 Comments

എസ്ബിഐ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പുതിയ രീതിയുമായി അവതരിപ്പിക്കുന്നു. അനധികൃത ഇടപാടുകള്‍ തടയുന്നതിനായി എ.ടി എമ്മുകളില്‍ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനമാണ് നടപ്പിലാക്കുന്നത്. ജനുവരി ഒന്നുമുതല്‍ പുതിയ രീതിയിലുള്ള പ്രവര്‍ത്തനം ആരംഭിക്കാനാണ് എസ്.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. പുതിയ രീതിയനുസരിച്ച് വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് പണം പിന്‍വലിക്കല്‍ സംവിധാനം നടപ്പിലാവുക. നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ 10000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുമ്പോള്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒ.ടി.പി […]

News

എടിഎം ഇനി എനി ടൈം മണിയല്ല

എ.ടി.എം കാര്‍ഡ് സേവനങ്ങള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്.ബി.ഐ. ഇതുവരെ 24 മണിക്കൂറും ലഭിച്ചിരുന്ന എടിഎം സേവനം ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ല. കാര്‍ഡ് വഴിയുള്ള തട്ടിപ്പ് തടയാനാണ് നിയന്ത്രണം എന്നാണ് വിശദീകരണം. എസ്.ബി.ഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. എ.ടി.എം വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന തുക ക്ലാസിക്, മാസ്ട്രോ കാര്‍ഡുകള്‍ക്ക് 20,000 രൂപയായി കുറച്ചിട്ടും തട്ടിപ്പ് കുറയുന്നില്ലെന്നും ബാങ്ക് പറയുന്നു.

News

എടിഎമ്മില്‍ പണം പിന്‍വലിക്കുന്നത് മാത്രം ഇടപാട്: മറ്റെല്ലാ സേവനവും ഇനി സജന്യം

എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നത് മാത്രം ഇടപാടാണെന്നും മറ്റെല്ലാ സേവനങ്ങളും സൗജന്യമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിപ്പ്. ബാലന്‍സ് പരിശോധന, ചെക്ക് ബുക്കിന് അപേക്ഷിക്കല്‍, നികുതിയടക്കല്‍, പണം കൈമാറല്‍ തുടങ്ങിയവയെല്ലാം ഇനി സൗജന്യമായിരിക്കും. നേരത്തെ പണം ലഭിച്ചില്ലെങ്കില്‍ പോലും ഇടപാടായി കണക്കാക്കി ഉപഭോക്താക്കളില്‍നിന്ന് പിഴയീടാക്കിയിരുന്നു. സാങ്കേതിക തകരാറുകള്‍ മൂലം എടിഎമ്മില്‍ നിന്ന് പണം ലഭിക്കാതെ വന്നാല്‍ അത് ഇടപാടായി പരിഗണിക്കില്ലെന്നും റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ അറിയിച്ചു. മെഷീനില്‍ പണമില്ലാതെ വന്നാലും അത് ഇടപാടല്ല. മുന്‍പ് ഇത് ഇടപാടായി പരിഗണിച്ചിരുന്നു. നേരത്തെ […]

error: Protected Content !!