നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്നത് അടക്കമുള്ള ബില്ലുകൾ അവതരിപ്പിക്കും
തിരുവനന്തപുരം: ഗവർണർ സർക്കാർ പോര് തുടരുന്നതിന് ഇടയിൽ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്നത് അടക്കമുള്ള ബില്ലുകൾ സഭയിൽ അവതരിപ്പിക്കും. വിഴിഞ്ഞം പ്രക്ഷോഭവും തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവും സഭയെ പ്രക്ഷുബ്ധമാക്കാനാണ് സാധ്യത. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ ജനുവരിയിലും സമ്മേളനം തുടരാനാണ് സർക്കാർ ആലോചിക്കുന്നത്. ഇടവേളക്കുശേഷം പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം ചേരുമ്പോൾ സങ്കീർണ്ണമായ വിഷയങ്ങളാണ് സഭയിലെത്തുക. ഗവർണർ സർക്കാർ പോര് രൂക്ഷമായ സാഹചര്യത്തിൽ സമ്മേളനത്തിലെ പ്രധാന ചർച്ചയും ഇതാകും. […]
