National News

അധികാരത്തിലെത്തിയാൽ വിവാദ പൗരത്വ ഭേദഗതി നിയമംസംസ്​ഥാനത്ത്​ നടപ്പാക്കില്ല ; രാഹുൽ ഗാന്ധി

  • 19th March 2021
  • 0 Comments

ആസാമിൽ കോൺഗ്രസ്​ പാർട്ടി അധികാരത്തിലെത്തിയാൽ വിവാദ പൗരത്വ ഭേദഗതി നിയമം സംസ്​ഥാനത്ത്​ നടപ്പാകില്ലെന്ന്​ ഉറപ്പാക്കുമെന്ന്​ രാഹുൽ ഗാന്ധി. ‘ഒരു മതവും വൈരം പഠിപ്പിക്കുന്നില്ല. ബി.ജെ.പി മനുഷ്യർക്കിടയിൽ ഭിന്നത തീർക്കാൻ വെറുപ്പ്​ വിൽപന നടത്തുകയാണ്​. അവർ എവിടെചെന്ന്​ വെറുപ്പ്​ പ്രചരിപ്പിക്കാൻ ശ്രമിച്ചാലും കോൺഗ്രസ്​ അവിടെ സ്​നേഹവും സൗഹാർദവും ഉറപ്പാക്കു​ം”- അദ്ദേഹം പറഞ്ഞു. ആസാമിലെ ദിബ്രുഗഡിൽ കോളജ്​ വിദ്യാർഥികളുമായി നടന്ന സംവാദത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ആസാമിലെത്തിയ രാഹുൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ്​ പ്രകടന പത്രിക ശനിയാഴ്​ച […]

National News

അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേർ പുറത്ത്

അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേർ രജിസ്റ്ററിൽ ഉൾപ്പെട്ടു. അതേസമയം പത്തൊൻപത് ലക്ഷത്തിലധികം പേർ പട്ടികയ്ക്ക് പുറത്താണ്. പട്ടികയിൽ നിന്ന് പുറത്തുപോയവർക്ക് അപ്പീൽ നൽകാനുള്ള അവസരമുണ്ട്. 120 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്. അസമിൽ കനത്ത സുരക്ഷയ്ക്കിടെ വെബ്‌സൈറ്റിലൂടെയാണ് പൗരത്വ രജിസ്റ്റർ കേന്ദ്രസർക്കാർ പുറത്തിറക്കിയത്. 3,11,29004 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ നിന്നും പുറത്തായവരിൽ അധികവും സ്ത്രീകളാണെന്നാണ് വിവരം. പട്ടികയിൽ പേരുണ്ടോ എന്ന കാര്യം പരിശോധിക്കാൻ സേവാ കേന്ദ്രങ്ങളിലാണ് അവസരമുണ്ട്. 2013 […]

error: Protected Content !!