തിരുവനന്തപുരം നഗരസഭയ്ക്ക് ജനറൽ/ എസ്.സി, എസ്.ടി സ്പോർട്സ് ടീമുകൾ,മേയറുടെ പോസ്റ്റിൽ വ്യാപക വിമർശനം
തിരുവനന്തപുരം നഗരത്തിലെ കായികതാരങ്ങൾക്കായി നഗരസഭ ഏർപ്പെടുത്തിയ ടീമിനെച്ചൊല്ലി വിവാദം.ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളിലാണ് നഗരസഭ ഔദ്യോഗിക ടീമുകളുണ്ടാക്കിയത്. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും എസ്‌സി-എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക എന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചത്.ഒരു ടീം ഉണ്ടാക്കുമ്പോള്‍ എന്തിനാണ് അങ്ങനെ ഒരു വര്‍ഗീകരണം എന്നാണ് ഉയരുന്ന വിമര്‍ശനം. എസ്.സി, എസ.ടിക്ക് പ്രത്യേക […]





