National News

അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ AFSPA 6 മാസത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ

  • 25th March 2023
  • 0 Comments

അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലെ AFSPA 6 മാസത്തേക്ക് നീട്ടി. വാറന്റില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാനും തെരച്ചിൽ നടത്താനും വിവിധ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും സുരക്ഷാ സേനയെ അധികാരപ്പെടുത്തുന്ന നിയമമാണ് AFSPA.ഇരു സംസ്ഥാനങ്ങളിലെയും ക്രമസമാധാന നില അവലോകനം ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത് . അരുണാചൽ പ്രദേശിലെ ചംഗ്‌ലാങ്, തിരാപ്പ്, ലോംഗ്‌ഡിംഗ് ജില്ലകളും അസം അതിർത്തിയോട് ചേർന്നുള്ള നംസായ് ജില്ലയിലെ നംസായ്, മഹാദേവപൂർ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളെയും സെപ്തംബർ […]

National News

അരുണാചലില്‍ ഹിമപാതം; ഏഴ് സൈനികരെ കാണാനില്ല തിരച്ചില്‍ ഊര്‍ജിതം

  • 7th February 2022
  • 0 Comments

അരുണാചല്‍ പ്രദേശില്‍ ഹിമപാതത്തില്‍ കരസേനയുടെ ഏഴ് ജവാന്മാരെ കാണാതായി. ഞായറാഴ്ച കമെംഗ് സെക്ടറിലെ മലനിരയിലാണ്് സംഭവം. പട്രോളിങ്ങ് സംഘം ഹിമപാതത്തില്‍ അകപ്പെടുകയായിരുന്നു. സൈനികരെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യം സൈന്യം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.. തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ പ്രത്യേക സംഘങ്ങളെ എയര്‍ലിഫ്റ്റ് ചെയ്തിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. പ്രദേശത്ത് കുറച്ചുദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്ക്കൊപ്പം പ്രതികൂല കാലാവസ്ഥയാണ്് അനുഭവപ്പെടുന്നതെന്നു സൈന്യം അറിയിച്ചു.

National News

പിടിയിലായ ശേഷം ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ആദ്യ ദിനം നേരിടേണ്ടി വന്നത് ക്രൂരപീഡനം ; മിറാം തരോണ്‍

  • 2nd February 2022
  • 0 Comments

അരുണാചല്‍ പ്രദേശില്‍ നിന്ന് ചൈനീസ് സൈന്യം കസ്റ്റഡിയിലെടുത്ത പതിനേഴുകാരൻ ആദ്യ ദിനം നേരിട്ടത് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തൽ. ചോദ്യം ചെയ്യുന്നതിനിടെ തന്നെ കൈകള്‍ കെട്ടിയിട്ട ശേഷംഷോക്കടിപ്പിച്ചതായി 17കാരനായ മിറാം തരോണ്‍ വെളിപ്പെടുത്തിയത്. അതിര്‍ത്തിക്കു സമീപത്ത് വച്ച് കാണാതായ മിറാം തരോണിനെ ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറിയത്. ‘പിടിയിലായ ശേഷം ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ആദ്യ ദിനം ക്രൂരപീഡനമാണ് നേരിടേണ്ടി വന്നത്. കൈകള്‍ കെട്ടിയിട്ട് ഒരു കൊടുംവനത്തിലേക്ക് കൊണ്ടുപോയി. പിന്നീട് ഷോക്കടിപ്പിച്ചു. എന്നാല്‍ രണ്ടാമത്തെ […]

National News

അരുണാചലില്‍ നിന്ന് കാണാതായ 17കാരനെ കണ്ടെത്തിയാതായി ചൈനീസ് സൈന്യം

  • 23rd January 2022
  • 0 Comments

അരുണാചൽ പ്രദേശിൽ നിന്നും കാണാതായ പതിനേഴ്കാരനെ കണ്ടെത്തിയെന്ന് ചൈനീസ് സൈന്യം അറിയിച്ചതായി ഇന്ത്യൻ സേന.കുട്ടിയെ വേഗത്തില്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചുവരികയാണെന്ന് പ്രതിരോധമന്ത്രാലയത്തിലെ പിആര്‍ഒ ലഫ്റ്റനന്റ് കേണല്‍ ഹര്‍ഷവര്‍ധന്‍ പാണ്ഡെ അറിയിച്ചു. ജനുവരി 18 മുതലാണ് അരുണാചൽ പ്ര​ദേശിലെ സിയൂങ്ലയ്ക്ക് കീഴിലുള്ള ലുങ്ത ജോർ പ്രദേശത്ത് നിന്നുള്ള മിറാം തരോൺ എന്ന 17 കാരനെ കാണാതായത്.17കാരനായ മിരം തരോണിനൊപ്പം സുഹൃത്ത് ജോണി യായിങ്ങിനെയും തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടെ ചൈനീസ് സൈന്യത്തിന്റെ പിടിയില്‍ നിന്നും ജോണി യായിങ് […]

National News

അരുണാചൽ പ്രദേശിലെ ചൈന ഗ്രാമം; കടന്ന് കയറ്റം സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ

  • 7th November 2021
  • 0 Comments

ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സേന തന്ത്രപരമായ നീക്കങ്ങളും നിർമ്മാണങ്ങളും തുടരുന്നതായി അമേരിക്കയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിളിൽ പുറത്ത് വന്നിരുന്നു. . അരുണാചൽ പ്രദേശിൽ തർക്കസ്ഥലത്ത് ചൈനീസ് സേന ഒരു ഗ്രാമം തന്നെ പണിതെന്നാണ് പെൻ്റഗൺ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ട് സ്ഥിരീകരിച്ച് അരുണാചൽ സർക്കാരും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ചൈന ഗ്രാമം ഉണ്ടക്കിയെന്നും ഇപ്പോളത് സൈനിക ക്യാമ്പായി ഉപയോഗിക്കുകയാണെന്നുമാണ് സ്ഥിരീകരണം. തർക്കസ്ഥലത്ത് നൂറു വീടുകളുള്ള ഒരു ഗ്രാമം ഉണ്ടാക്കി പ്രദേശം കൈ അടക്കാനുള്ള നീക്കമാണെന്ന് പെൻറഗൺ പറയുന്നു […]

National News

ആദി കാസ്കേഡ് ; അരുണാചൽ പ്രദേശിൽ കണ്ടെത്തിയ പുതിയ ഇനം തവള

  • 19th August 2021
  • 0 Comments

ഡൽഹി സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ അരുണാചൽ പ്രദേശിൽ പുതിയ ഇനം തവളയെ കണ്ടെത്തി. അമേരിക്കയിലെ നോർത്ത് കരോളിന മ്യൂസിയം ഓഫ് നാച്ചുറൽ സയൻസ്, വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു കണ്ടെത്തൽ. അരുണാചൽ പ്രദേശിലെ ആദി മലനിരകളിലാണ് തവളയെ കണ്ടെത്തിയത്. ആദി കാസ്കേഡ് തവള (അമൊലോപ്സ് ആദികോള) എന്നാണ് ഈ വർഗത്തിനു പേരിട്ടിരിക്കുന്നത്. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി ജേണലിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

error: Protected Content !!