Kerala News

ഷാജഹാന്‍ വധം; അറസ്റ്റിലായ ആവാസ് ആര്‍എസ്എസ് മുഖ്യ ശിക്ഷക്; പ്രതികള്‍ ഉപയോഗിച്ച ഫോണുകള്‍ കാട്ടില്‍ കണ്ടെത്തി, നിര്‍ണായക തെളിവുകള്‍

  • 21st August 2022
  • 0 Comments

സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച നാല് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. പ്രതികള്‍ ഒളിച്ചിരുന്ന മലയുടെ അടിവാരത്തെ ഒരു പാറയുടെ അടിയിലായിരുന്നു ഫോണുകള്‍ ഒളിപ്പിച്ചിരുന്നത്. പ്രതി ജിനേഷുമായി നടത്തിയ തെളിവെടുപ്പിലാണ് നാല് ഫോണുകള്‍ കണ്ടെത്തിയത്. ഷാജഹാന്‍ വധക്കേസിലെ നിര്‍ണായക തെളിവാണിതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം അറസ്റ്റിലായ ബിജെപിയുടെ പ്രാദേശിക ഭാരവാഹിയായ ജിനേഷാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്ക് ഭക്ഷണം വാങ്ങിനല്‍കിയതും പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ തന്റെ […]

Kerala News

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട: യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത് 30 കിലോ മാരക ലഹരിമരുന്ന്

  • 21st August 2022
  • 0 Comments

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്വെയില്‍നിന്നു ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായരില്‍ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരി മരുന്ന് മെഥാ ക്വിനോള്‍ ആണെന്നാണ് കസ്റ്റമസ്, നര്‍കോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ അറുപതു കോടിയോളം വിലവരും. പിടിച്ചെടുക്കപ്പെട്ട ലഹരി വസ്തു തുടര്‍പരിശോധനക്കായി സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിയെ നാര്‍കോട്ടിക് വിഭാഗത്തിന് കൈമാറി. കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ […]

Kerala News

ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കം; മകനെ മര്‍ദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു, ബസ് ഡ്രൈവര്‍ അറസ്റ്റില്‍

  • 19th August 2022
  • 0 Comments

സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ജീവനക്കാര്‍ കത്തി കൊണ്ട് മകനെ കുത്താനൊരുങ്ങുന്നത് കണ്ട് പിതാവ് കുഞ്ഞുവീണു മരിച്ചു. ഫോര്‍ട്ട്കൊച്ചി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണ് മരിച്ചത്. 54 വയസായിരുന്നു. ഇന്നലെ രാത്രി 7.45നു പറവൂര്‍ കണ്ണന്‍കുളങ്ങരയിലാണ് സംഭവം. ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചത്. കോഴിക്കോട്- വൈറ്റില റൂട്ടിലോടുന്ന ‘നര്‍മദ’ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടിയെന്നാണു ഫര്‍ഹാന്റെ മൊഴി. അമിത വേഗത്തിലായിരുന്നു ബസ്. ഇത് ചോദ്യം ചെയ്തപ്പോള്‍ ബസ് ജീവനക്കാര്‍ ആക്രമിക്കാന്‍ എത്തിയെന്നാണ് […]

Kerala News

ഷാജഹാന്‍ വധം; നാലു പ്രതികള്‍ കൂടി അറസ്റ്റില്‍

  • 18th August 2022
  • 0 Comments

ഷാജഹാന്‍ വധക്കേസില്‍ നാലു പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. വിഷ്ണു,സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരാണ് ഈ പ്രതികള്‍. മലമ്പുഴയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കേസില്‍ ഇതുവരെ എട്ടുപേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. മുഖ്യപ്രതി ഉള്‍പ്പെടെ 4 പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന്റെ സൂത്രധാരന്‍ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീന്‍ (28), വെട്ടിവീഴ്ത്തിയ സംഘത്തിലെ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെയാണ് […]

Kerala News

കക്കോടിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം;രണ്ടുപേർ പിടിയിൽ

  • 12th August 2022
  • 0 Comments

കോഴിക്കോട് കക്കോടിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് റോഡിൽ തള്ളിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ.വ്യാപാരിയായ ലുക്മാനുൽ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് റോഡിൽ തള്ളുകയായിരുന്നു.മുഹമ്മദ് ഷമീർ, സാലിഹ് ജമീൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.ഇന്നലെ രാത്രി 9 മണിക്കായിരുന്നു സംഭവം. കക്കോടിയിൽ കട നടത്തുന്ന ബാലുശ്ശേരി സ്വദേശിയായ ലുക്മാനെ കാറിലെത്തിയ നാലംഗ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. സാരമായി പരിക്കേറ്റ ലുഖ്മാനുൽ ഹക്കീം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാറിനകത്തുവച്ച് ഇയാളെ സംഘം ക്രൂരമായി മർദ്ദിച്ചു. […]

National News

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍, പിടിച്ചത് കാസര്‍ഗോഡ് നിന്ന്

  • 11th August 2022
  • 0 Comments

കര്‍ണാടക സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നൊട്ടാരയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ കൂടി പിടിയിലായി. ഷിഹാബ്, റിയാസ്, ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് കര്‍ണാടക എഡിജിപി അറിയിച്ചു. സുള്ള്യ സ്വദേശികളായ ഇവര്‍ കാസര്‍കോട് നിന്നാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇവരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പത്ത് പേരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. കഴിഞ്ഞ 26-ന് രാത്രിയാണ് കേരള-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയില്‍ യുവമോര്‍ച്ച […]

Kerala News

അട്ടപ്പാടി മധു കേസ്: കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

  • 10th August 2022
  • 0 Comments

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മധു കേസിലെ പ്രതിയായ അബ്ബാസിന്റെ ഡ്രൈവര്‍ ഷിഫാനാണ് അഗളി പൊലീസിന്റെ പിടിയിലായത്. മധുവിന്റെ അമ്മയും സഹോദരിയും നല്‍കിയ പരാതിയിലാണ് നടപടി. ചിണ്ടക്കിയിലെ ഒറ്റമൂലി വൈദ്യശാലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പിടിയിലായ സമയത്ത് പ്രതിയുടെ കൈവശം 36 ലക്ഷം രൂപ ഉണ്ടായിരുന്നതിനായി പൊലീസ് പറഞ്ഞു. അതേസമയം, കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഈ മാസം 16ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Kerala News

സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

  • 10th August 2022
  • 0 Comments

പീഡനക്കേസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പിവി കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എസിപി രത്നകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ കൗണ്‍സിലര്‍ ഒളിവില്‍ പോയിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും സ്വിച്ച് ഓഫായിരുന്നു. പ്രതി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കിയ യുവതിയെ ജോലി ചെയ്ത സഹകരണ സ്ഥാപനത്തില്‍ നിന്നും പുറത്താക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഇതിനു മുന്നോടിയായി യുവതിക്കെതിരെ പ്രതികാര നടപടിയുമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്. ജൂലൈ […]

National News

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗിലാക്കി, യുവതി പോലീസ് പിടിയില്‍

  • 9th August 2022
  • 0 Comments

കാമുകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി കൊണ്ടുപോകുന്നതിനിടെ യുവതി പോലീസിന്റെ പിടിയിലായി. ഇരുപത്തിമൂന്നുകാരനായ ഫിറോസ് അലിയെ ആണ് ഗാസിയാബാദ് സ്വദേശിനിയായ പ്രീതി കൊലപ്പെടുത്തിയത്. മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പോലീസ് പിടിയിലായത്. രാത്രി പട്രോളിങ്ങിനിടെയാണ് പ്രീതി ബാഗുമായി പോകുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ തന്റെ കാമുകനായിരുന്നുവെന്ന് പ്രീതി വെളിപ്പെടുത്തിയത്. നാലുവര്‍ഷം മുമ്പ് ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ പ്രീതി ശര്‍മ കാമുകനായ ഫിറോസിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. […]

National News

രാഷ്ട്രപതിഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്; സംഘര്‍ഷം, രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു

  • 5th August 2022
  • 0 Comments

വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റുചെയ്തു. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനുമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. ഇവരെ കിങ്‌സ്വേ ക്യാംപ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് എംപിമാരുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. കറുത്ത വസ്ത്രം ധരിച്ചാണ് […]

error: Protected Content !!