Kerala

ഹൈക്കോടതി വിമർശിച്ചുവെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്, വിസിമാരുടെ വാദം നാളെ കേൾക്കുമെന്ന് ഗവർണർ

  • 10th December 2022
  • 0 Comments

ദില്ലി: കേരള ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. ഹൈക്കോടതി വിമർശിച്ചുവെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണ് മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് നൽകിയത്. മുൻ നിശ്ചയിച്ച പ്രകാരം നാളെ തന്നെ വൈസ് ചാൻസലർമാരുടെ വാദം കേൾക്കും. കാരണം കാണിക്കൽ നോട്ടീസമായി ബന്ധപ്പെട്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാക്കും. അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവർണർ പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം യുജിസി നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ […]

Kerala

ക്രമസമാധാന പാലനത്തിനും ഭരണ നിർവ്വഹണത്തിനും സർക്കാരിന് താൽപര്യം ഇല്ലെന്ന പരാമർശം; ഗവർണ്ണർക്കെതിരെ മന്ത്രി വി. ശിവൻകുട്ടി

  • 2nd December 2022
  • 0 Comments

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിനും ഭരണ നിർവ്വഹണത്തിനും സർക്കാരിന് താൽപര്യം ഇല്ലെന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം വസ്തുതകകൾക്ക് നിരക്കാത്തതെന്ന് മന്ത്രി വി. ശിവൻകുട്ടി. ക്രമസമാധാന വിഷയത്തിൽ സർക്കാരിനെ മാധ്യമങ്ങളിലൂടെ വിമർശിക്കുന്ന ഗവർണ്ണർ ആദ്യം ചെയ്യേണ്ടത് അത്തരം ഒരു പരാതി ഉണ്ടെങ്കിൽ സർക്കാരിനെ നേരിട്ട് അറിയിക്കുക എന്നതാണ്. ഒരു സാധാരണ ബി.ജെ.പി. നേതാവിനെ പോലെയാണ് ഗവർണ്ണർ പ്രവർത്തിക്കുന്നതെന്നും ശിവൻകുട്ടി വിമർശിച്ചു. വിഴിഞ്ഞം വിഷയത്തിൽ സർക്കാർ എന്താണ് ചെയ്തതെന്ന് മനസ്സിലാക്കാതെയാണ് ഗവർണ്ണറുടെ വിമർശനം. ഗവർണ്ണർ ആദ്യം ചെയ്യേണ്ടത് വിഴിഞ്ഞത്ത് […]

Kerala News

ഗവര്‍ണറെ കാണാന്‍ വരുന്ന അതിഥികളോട് നടന്നു പോവാന്‍ പറയണോ ?കാർ ആവശ്യപ്പെടുന്നതില്‍ എന്താണ് ഇത്ര പ്രത്യേകതയെന്ന് ഗവര്‍ണര്‍

  • 23rd November 2022
  • 0 Comments

ഗവര്‍ണറുടെ അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ ആറുമാസത്തേക്ക് മൂന്ന് ഇന്നോവ കാറുകള്‍ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിനയച്ച കത്ത് പുറത്ത് വന്നതിനോട് പ്രതികരിച്ച് ഗവർണർ.രാജ്ഭവനിൽ അതിഥികൾക്കായി ആവശ്യമെങ്കിൽ ഇനിയും കാറ് വിളിക്കുമെന്നും അതിഥികൾ കാൽനടയായി വരുമോയെന്നും ഗവർണർ ചോദിച്ചു.ഞാന്‍ അതിഥികളെ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നാണോ ?. അതിഥികള്‍ വന്നാല്‍ ആവശ്യത്തിന് കാറുകള്‍ ഇല്ലെങ്കില്‍ അക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. അതില്‍ എന്താണ് ഇത്ര പ്രത്യേകത? ഗവര്‍ണറെ കാണാന്‍ വരുന്ന അതിഥികളോട് നടന്നു പോവാന്‍ പറയണോ ? അതിഥികള്‍ക്ക് മര്യാദ നല്‍കേണ്ടതല്ലേ ? കഴിഞ്ഞ ഒന്നര […]

Kerala

രാജ്ഭവൻ അതിഥികൾക്ക് സഞ്ചരിക്കാൻ കൂടുതൽ വാഹനങ്ങൾ വേണമെന്ന് ആവശ്യം; ഗവർണറുടെ മറ്റൊരു കത്ത് പുറത്ത്

  • 22nd November 2022
  • 0 Comments

രാജ്ഭവന്റെ അതിഥികൾക്ക് വകുപ്പിന്റെ വാഹനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത് പുറത്ത്. വാഹനത്തിനായി പൊതുഭരണവകുപ്പിനാണ് ഗവർണർ കത്തയച്ചത്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2021 സെപ്തംബർ 23 ന് അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2021 ഒക്ടോബർ 10 മുതൽ 2022 മാർച്ച് വരെ രാജ്ഭവനിൽ കൂടുതൽ അതിഥികൾ എത്തുമെന്നും അവർക്ക് സഞ്ചരിക്കാൻ കൂടുതൽ വാഹനങ്ങൾ വേണമെന്നുമാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. ഇന്നോവയടക്കം മൂന്ന് വാഹനങ്ങൾ, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് […]

Kerala

ചാൻസലർ പദവി ഒഴിയില്ല; ആരിഫ് മുഹമ്മദ് ഖാൻ

  • 21st November 2022
  • 0 Comments

ചാൻസലർ പദവി ഒഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളപ്പിറവിക്ക് മുൻപു മുതലേ ഗവർണറാണ് സർവകലാശാലകളുടെ ചാൻസിലർ. മുഖ്യമന്ത്രിക്കെതിരെയും ഗവർണറുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അനധികൃത നിയമനം നടത്താൻ ശ്രമിക്കുന്നു. ഇത് മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാര്യക്ഷമത ഇല്ലായ്മയാണ് എന്നും ഗവർണറുടെ വിമർശനം. ചാൻസിലർ സ്ഥാനം ഔദാര്യമല്ലെന്നും പദവിയിൽ നിന്ന് ഒഴിയില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലർ പദവി ദേശീയതലത്തിലെ ധാരണയുടെ അടിസ്ഥാനത്തിൽ ഉള്ളതാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരയും […]

Kerala

‘പിതാവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ബാനർ’; സംസ്‌കൃത കോളജിന് മുന്നിൽ ബാനർ സ്ഥാപിച്ചതിൽ വിശദീകരണം തേടി ഗവർണർ

  • 16th November 2022
  • 0 Comments

തിരുവനന്തപുരം ഗവൺമെന്റ് സംസ്‌കൃത കോളജിന് മുന്നിൽ ഗവർണർക്കെതിരായി ബാനർ സ്ഥാപിച്ച വിഷയത്തിൽ വിശദീകരണം തേടി ആരിഫ് മുഹമ്മദ് ഖാൻ. കോളജിന് മുന്നിൽ ഗവർണറുടെ പിതാവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് എസ്എഫ്‌ഐ ബാനർ സ്ഥാപിച്ചത്. സംസ്‌ക്യത കോളജ് പ്രിൻസിപ്പലിനോടാണ് ഗവർണർ വീശദികരണം തേടിയത്. കോളജിനുമുന്നിൽ കണ്ട ബാനറുമായ് ബന്ധപ്പെട്ട് വിശദീകരണം നൽകണമെന്നാണ് നിർദേശം. അതേസമയം പുതിയ വി സി മാരുടെ നിയമന നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവർണറുടെ നീക്കം. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. 2-3 മാസത്തിനകം പുതിയ വി […]

Kerala

രാജ്ഭവനിൽ നാളെ ഒരുലക്ഷം പേർ പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ; ഉദ്ഘാടനത്തിന് സീതാറാം യെച്ചൂരി

  • 14th November 2022
  • 0 Comments

തിരുവനന്തപുരം: രാജ്ഭവനിൽ നാളെ ഒരുലക്ഷം പേർ പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ. ഗവർണറുടെ നടത്തുന്ന വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ട് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്. ക്യാമ്പസുകളിൽ പ്രതിഷേധ സംഗമങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന് മുന്നിൽ ചുരുങ്ങിയത് ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധവും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. ഉന്നത […]

Kerala News

കമിഴ്ന്ന് കിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ല;ഗവർണറുടെ ആരോപണം തെറ്റ്: എം.വി ഗോവിന്ദൻ

  • 10th November 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് ഉദ്യോഗസ്ഥൻ ഭയപ്പെടുത്തിയെന്ന ഗവർണറുടെ ആരോപണം തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അടിയന്തരാവസ്ഥക്കാലത്ത് പിണറായിയെ പൊലീസ് പിടിച്ചിട്ടും കാലും പുറവും മാത്രമാണ് മർദ്ദിക്കാനായതെന്ന് എംവിഗോവിന്ദന്‍ പറഞ്ഞു. പിന്നെ മൂത്രമൊഴിച്ച് പോയെന്നൊക്കെ എങ്ങനെ പറയാം.ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല, അദ്ദേഹത്തിൻ്റെ രീതിയാണ് പിണറായിക്കും എന്ന് കരുതരുത്,കമിഴ്ന്ന് കിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ല.ഗവർണർമാരുടെ പ്രശ്നം ഒരു ദേശീയ വിഷയം ആയി കൊണ്ടിരിക്കുകയാണ്. പല സംസ്ഥാനത്തും സമാനമായ പ്രശനമുണ്ടെന്നും എംവിഗോവിന്ദന്‍ പറഞ്ഞു.പണ്ട് കൊലക്കേസിൽ […]

Kerala

മാധ്യമ പ്രവർത്തകരെ പുറത്താക്കിയത് ജനാധിപത്യവിരുദ്ധം, ഗവർണറുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വി ഡി സതീശൻ

  • 7th November 2022
  • 0 Comments

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തൻ്റെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജയ്ഹിന്ദ് ടി.വിക്ക് പ്രതികരണം നൽകുന്ന സ്ഥലത്തേക്കുള്ള പ്രവേശനം പോലും നിഷേധിച്ചതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും അത് ജനാധിപത്യവിരുദ്ധമാണ്. ഗവർണർ ഉൾപ്പെടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടത്തിയ വാർത്താസമ്മേളനത്തിലും നാല് മാധ്യമങ്ങൾക്ക് […]

Kerala

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് ഗവർണർ

  • 4th November 2022
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർ കത്തയച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവരം തന്നെ അറിയിച്ചില്ലെന്നാണ് കത്തിൽ ആരോപിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്ന ഗവർണർ, സർക്കാരുമായുള്ള വിവിധ വിഷയങ്ങളിലെ തർക്കത്തിൽ സ്വീകരിക്കാനിരിക്കുന്ന നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെടുന്നതിന് ഇടയിലാണ് ഈ കത്ത്. മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവർണറുടെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്. പത്ത് ദിവസത്തെ വിദേശ യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആർക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നുമാണ് ഗവർണർ കത്തിൽ ആരോപിക്കുന്നത്. […]

error: Protected Content !!