അറബിക്കടലില്‍ ന്യൂനമര്‍ദംരൂപപ്പെട്ടു; കേരളത്തിൽ ഇന്നു മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.ഇന്ന് രാവിലെയോടെയാണ് ന്യുന മർദ്ദം രൂപപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യൂനമർദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും ഇന്ന് മുതൽ 17 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും അതി തീവ്ര മഴക്കും സാധ്യത. വെളളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുളള […]
