മലയാളി നഴ്‌സിന്റെ കൊലപാതകം;അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
ബ്രിട്ടനിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്‍റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. കേസില്‍ പ്രതിയായ അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിന് പരമാവധി ശിക്ഷ നല്‍കണം എന്ന് അഞ്ജുവിന്റെ പിതാവ് പറഞ്ഞു.കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനിൽ നഴ്സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാൻവിയെയും നാല് വയസുകാരി ജീവയെയും ഭര്‍ത്താവ് സാജു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. […]
