രണ്‍ബീര്‍-രശ്മിക ചുംബനരംഗത്തിന്റെ നീളം കുറയ്ക്കണം; സെന്‍സര്‍ ബോര്‍ഡ്
സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത ‘ആനിമല്‍’ സിനിമയിലെ രണ്‍ബീര്‍-രശ്മിക ചുംബനരംഗത്തിന്റെ നീളം കുറയ്ക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ്. ആനിമലിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. രണ്‍ബീര്‍, രശ്മിക എന്നിവര്‍ അഭിനയിച്ച ദൈര്‍ഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കുക എന്നതാണ് ആദ്യം വരുത്തേണ്ട മാറ്റമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. ഓണ്‍ലൈനില്‍ ചോര്‍ന്ന സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ പ്രകാരം ‘ടിസിആര്‍ 02:28:37-ലെ ക്ലോസപ്പ് ഷോട്ടുകള്‍ ഒഴിവാക്കണം വിജയിന്റെയും സോയയുടെയും ഇന്റിമേറ്റ് ദൃശ്യങ്ങള്‍ മാറ്റണം’ എന്ന് വ്യക്തമാക്കുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടിലെ […]
