വയനാടിന് കൈത്താങ്ങായി ആനന്ദ് പട്‌വര്‍ധന്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,20,000 രൂപ നല്‍കി
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,20,000 രൂപ സംഭാവന ചെയ്ത് പ്രശസ്ത സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയിലെ(IDSFFK) മികച്ച ഡോക്യുമെന്ററിയായി ആനന്ദിന്റെ ‘വസുധൈവ കുടുംബകം’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പുരസ്‌കാര തുകയാണ് അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. രാജ്യത്തെ ജാതിവ്യവസ്ഥയ്‌ക്കെതിരായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന വസുധൈവ കുടുംബകം മികച്ച ചിത്രസംയോജനത്തിനുള്ള കുമാര്‍ ടാക്കീസ് പുരസ്‌കാരവും നേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്‍ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നല്‍കിയിരുന്നു. മുഖ്യമന്ത്രി […]
