സ്വർണ്ണക്കടത്ത് കേസ് : സന്ദീപ് നായര്‍ക്കും സ്വപ്‌ന സുരേഷിനും ജാമ്യമില്ല
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും ജാമ്യമില്ല. കൊച്ചി എന്‍.ഐ.എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. എൻ ഐ എ യുടെ കേസ് ഡയറിയുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. പ്രതികൾക്ക് മേൽ അന്വേഷണ സംഘം ചുമത്തിയ കേസില്‍ യു.എ.പി.എ നിലനില്‍ക്കും. കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്‌ന ഇടപെട്ടതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു.
