അമിതാബ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയ്‌സ് കാര്‍ പിടിച്ചെടുത്ത് കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ്
ബോളിവുഡ് നടന്‍ അമിതാബ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയ്‌സ് കാര്‍ പിടിച്ചെടുത്തു. നികുതി അടയ്ക്കാത്തതിന്റെ പേരിലാണ് കാര്‍ പിടിച്ചെടുത്തത്. കര്‍ണാടക മോട്ടോര്‍വാഹന വകുപ്പാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തത്. 2019 ലാണ് ഈ കാര്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ഈ കാര്‍ ബെംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. 2019 ല്‍ ഒരു വ്യവസായിക്ക് കാര്‍ വിറ്റതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യവസായിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. സംവിധായകന്‍ […]
