അമ്പൂരി രാഖി കൊലപാതകക്കേസ്; പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ
അമ്പൂരി രാഖി കൊലപാതകക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവ പര്യന്തം തടവ് ശിക്ഷയും നാലര ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.പ്രതികളായ, സൈനികനായ അഖിൽ, സഹോദരൻ രാഹുൽ , സുഹൃത്തായ ആദർശ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാത്തതിനാലാണ് കൊലപാതകം നടന്നത്. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയബന്ധത്തിൽ നിന്നും പിന്മാറാത്തതിലുള്ള വൈരാഗ്യത്താൽ രാഖിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. സൈനികനായ അഖിലും കൊല്ലപ്പെട്ട […]
