Kerala kerala Trending

മലയാളികള്‍ക്ക് അഭിമാനം; 11-ാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം നേടി ആലപ്പുഴ സ്വദേശിനി ദ്വാദശി എം പിള്ള

മലയാളികള്‍ക്ക് അഭിമാനമായി ആലപ്പുഴ സ്വദേശിനി ദ്വാദശി എം പിള്ള. വിവിധ രാജ്യങ്ങളിലെ ഏറ്റവും കൂടുതല്‍ വിവിധമുഖനാണയങ്ങളായ 1056 നാണയങ്ങളും, 223 കറന്‍സി നോട്ടുകളും ശേഖരിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം നേടി ആലപ്പുഴയിലെ ചുനക്കര സ്വദേശിനി ദ്വാദശി എം പിള്ള. 66 രാജ്യങ്ങളില്‍ നിന്നുള്ള 1056 വ്യത്യസ്ത നാണയങ്ങള്‍, 54 രാജ്യങ്ങളില്‍ നിന്നുള്ള 223 കറന്‍സി നോട്ടുകള്‍ എന്നിവയായിരുന്നു ദ്വാദശിയുടെ ശേഖരം. ഈ ശേഖരത്തില്‍ റഷ്യ, സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം, ജപ്പാന്‍, ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള […]

kerala Kerala

അപകടത്തിന്റെ ആഘാതം കൂട്ടിയത് ഓവര്‍ലോഡ്; പഴക്കവും പരിചയക്കുറവും കാരണമായി; ആലപ്പുഴ ആര്‍ടിഒ

  • 3rd December 2024
  • 0 Comments

ആലപ്പുഴ: കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ആഘാതം കൂട്ടിയത് ഓവര്‍ലോഡ് ആണെന്ന് ആലപ്പുഴ ആര്‍ടിഒ മാധ്യമങ്ങളോട്. വീല്‍ ലോക്കായിരുന്നു. വണ്ടി സ്‌കിഡ് ആയതുകൊണ്ടാണ് ഡ്രൈവര്‍ സേഫായത്. സ്‌കിഡാവാന്‍ മഴ ഒരു പ്രധാന ഘടകമായി. വണ്ടി ഓടിച്ചയാളുടെ ലൈസന്‍സ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടി ആരുടേതാണ് എന്നതുള്‍പ്പെടെ പരിശോധിക്കും. ഇന്‍ഷുറന്‍സ് ഉണ്ട്. 14 വര്‍ഷം പഴക്കമുള്ള വണ്ടിയാണ്. 5 പേര്‍ പുറകിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ചിലപ്പോള്‍ മടിയിലൊക്കെയാവും ഇരുന്നിട്ടുണ്ടാവുക. അതെല്ലാം അപകടത്തിന്റെ ആഘാതം കൂട്ടി. ഓവര്‍ലോഡ് ആയിരുന്നു. […]

Kerala kerala

നെഹ്റു ട്രോഫി വള്ളംകളി ശനിയാഴ്ച; 74 വള്ളങ്ങള്‍ മാറ്റുരയ്ക്കും; ആലപ്പുഴയില്‍ 28ന് പൊതുഅവധി

  • 26th September 2024
  • 0 Comments

ആലപ്പുഴ: 70ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്തംബര്‍ 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉദ്ഘാടനം നടക്കും. ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാനമന്ത്രിമാര്‍, ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവരും പങ്കെടുക്കും. നെഹ്റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച ആലപ്പുഴ ജില്ലയില്‍ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ഓഗസ്റ്റ് 10-ന് നടത്താനിരുന്ന വള്ളംകളി മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു. സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള […]

Kerala kerala

ആലപ്പുഴയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; കാമുകനും സുഹൃത്തും അറസ്റ്റില്‍

  • 11th August 2024
  • 0 Comments

ആലപ്പുഴ: തകഴി കുന്നുമ്മയില്‍ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു പേരെ പൊലീസ് പിടികൂടി. യുവതിയുടെ കാമുകനും സുഹൃത്തും ആണ് അറസ്റ്റിലായത്. പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. യുവതിയും കാമുകനും ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിച്ച ശേഷം തിരുവനന്തപുരത്ത് ജോലി ചെയ്തു വരുന്നതിനിടയിലാണ് അടുപ്പത്തിലായത്. തുടര്‍ന്ന് യുവതി ഗര്‍ഭിണിയാവുകയും പ്രസവിക്കുകയുമായിരുന്നു. സംഭവം വീട്ടിലറിയാതിരിക്കാനാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു.

Kerala

സിപിഎം നേതാവായ അധ്യാപകൻ അശ്ലീലം പറഞ്ഞതായി പരാതി

  • 20th March 2023
  • 0 Comments

ആലപ്പുഴ: പെൺകുട്ടികളോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. അപമര്യാദയായി പെരുമാറിയെന്നും ലൈംഗികച്ചുവയോടും സംസാരിച്ചെന്നുാമാണ് അധ്യാപകനെതിരെയുള്ള പരാതി. നാല് വിദ്യാർത്ഥിനികളാണ് അധ്യാപകനെതിരെ പരാതിയുമായി പ്രധാനാധ്യാപികയെ കണ്ടത്. എന്നാൽ പരാതി പോലീസിന് കൈമാറാൻ പ്രധാനാധ്യാപിക തയ്യാറായില്ലെന്നും ആക്ഷേപം ഉണ്ട്. അമ്പലപ്പുഴ കാക്കാഴം എസ് എൻ വി ടി ടി ഐയിലെ അധ്യാപകനായ ശ്രീജിത്തിനെതിരെയാണ് പരാതി. ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുംകൂടിയാണ് ശ്രീജിത്ത്. ആദ്യം പ്രധാനാധ്യാപിക നടപടിയെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് വിദ്യാർത്ഥിനികൾ നേരിട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു. […]

Kerala News

ആലപ്പുഴ ലഹരിക്കടത്ത് കേസ്;ഷാനവാസിന് ബന്ധമുള്ളതിന് തെളിവില്ലെന്ന് പൊലീസ് മേധാവിക്ക് റിപ്പോർട്ട്

  • 29th January 2023
  • 0 Comments

ആലപ്പുഴ ലഹരിക്കടത്ത് കേസിൽ കോടിയിലധികം രൂപയുടെ ഉത്പന്നങ്ങൾ കടത്തിയ ലോറിയുടെ ഉടമയും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായ എ. ഷാനവാസിന് അനുകൂലമായി സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട്.ഷാനവാസിന് ഇടപാടിൽ ബന്ധമുള്ളതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽപറയുന്നു. വാഹനം വാടകയ്ക്ക് എടുത്ത ജയനും പ്രതിയല്ല.കരുനാഗപ്പള്ളിയിൽ രജിസ്റ്റർചെയ്ത കേസിൽ ഷാനവാസിനെയും വാഹനം വാടകയ്ക്കെടുത്ത ജയനെയും പ്രതികളാക്കിയിട്ടില്ലെന്നു കൊല്ലം എ.സി.പി. പ്രദീപും അറിയിച്ചു.ഈ മാസം ആദ്യത്തിലാണ് കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി […]

Kerala News

ആലപ്പുഴ സിപിഐഎമ്മിൽ അച്ചടക്ക നടപടി;നഗ്നദൃശ്യവിവാദത്തിൽ ഏരിയാ കമ്മറ്റിയംഗത്തെ പുറത്താക്കി

  • 14th January 2023
  • 0 Comments

ആലപ്പുഴ സിപിഐഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സ്ത്രീകളുടെ അശ്ലീല ദൃശ്യ വിവാദത്തിൽ സി.പി.എം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. പാർട്ടി സഹപ്രവർത്തകർ അടക്കം മുപ്പതോളം സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളാണ് സോണ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചത്. തുടർന്ന് പ്രവർത്തകർ പാർട്ടി പരാതി നൽകുകയായിരുന്നു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.മാഹീന്ദ്രൻ, […]

Kerala News

കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു,സജി ചെറിയാന്‍ ഷാനവാസിന് ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ല

  • 12th January 2023
  • 0 Comments

സി.പി.എം നേതാവിന്റെ വാഹനത്തിലെ ലഹരിക്കടത്തിൽ ഷാനവാസിന് സജി ചെറിയാൻ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. ഷാനവാസ് കുറ്റവിമുക്തനാണെന്ന് സജി ചെറിയാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളാണ് കാര്യങ്ങൾ വളച്ചൊടിച്ചൊടിച്ചതെന്നാണ് എന്നാണ് തന്നോട് പറഞ്ഞത്. തെളിവില്ലെന്ന് സജി ചെറിയാൻ പറഞ്ഞിട്ടില്ല. ലഹരിക്കടത്തിൽ ഷാനവാസിന്റെ പങ്ക് അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.ലഹരി കടത്ത് കേസില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ സിപിഎം, ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.വിവാദം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. […]

Kerala News

വിവാഹസദ്യയ്ക്കിടെ കൂട്ടത്തല്ല്;വാക്കുതർക്കവും കയ്യാങ്കളിയും രണ്ടാമതും പപ്പടം ചോദിച്ചു കൊടുക്കാത്തതിനെ തുടർന്ന്

  • 29th August 2022
  • 0 Comments

ആലപ്പുഴയിൽ വിവാഹസദ്യയ്ക്കിടെ രണ്ടാമതും പപ്പടം ചോദിച്ചിട്ടു നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ.ഹരിപ്പാട് ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഭവം. സദ്യയ്ക്കിടെ ഉണ്ടായ കൂട്ടത്തല്ലിൽ മൂന്നു പേർക്ക് പരിക്കേറ്റു. മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം ഹരിപ്പാട് മുട്ടത്ത് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനിടെയാണ് സംഘർഷമുണ്ടായത്. വരന്റെ സുഹൃത്തുക്കളിൽ ചിലർ വിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടയിൽ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു. എന്നാൽ രണ്ടാമത് പപ്പടം നൽകാനാകില്ലെന്ന് വിളമ്പുന്നവർ അറിയിച്ചതോടെ വാക്കുതർക്കത്തിൽ […]

Kerala News

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം,പ്രതിഷേധവുമായി കോണ്‍ഗ്രസ്, കലക്ടറേറ്റ് ധർണ ഇന്ന്

  • 25th July 2022
  • 0 Comments

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുമ്പില്‍ കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തും.പത്രപ്രവർത്തകൻ കെ എം ബഷീറിന്‍റെ കൊലപാതകത്തിൽ വിചാരണ നേരിടുന്ന ശ്രീറാമിനെ കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. നിയമനം പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.ജില്ലകളിൽ അതിന്‍റെ ചെയർമാൻ ജില്ലാ കളക്ടർ ആണ്. ഈ സ്ഥാനത്തേക്ക് വെങ്കിട്ടരാമൻ വരുന്നു എന്നതും പ്രതിഷേധത്തിന്‍റെ ആക്കം കൂട്ടുന്നുണ്ട്.കേസിലെ ഒന്നാം […]

error: Protected Content !!