കവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്ക്കാരം
കവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്ക്കാരം. പുരസ്ക്കാരം നേടുന്ന ആറാമത്തെ മലയാളി സാഹിത്യകാരനാണ് അക്കിത്തം. സമ്പൂര്‍ണ്ണ സമാഹാരം, മാനസപൂജ, ഒരു കുല മുന്തിരിങ്ങ, സഞ്ചാരികള്‍, കരതലാമലകം, മനസാക്ഷിയുടെ പൂക്കള്‍, സാഗരസംഗീതം, ഹൃദയത്തിലേക്ക് നോക്കി എഴുതൂ തുടങ്ങിയവയാണ് അ്കിത്തത്തിന്റെ പ്രധാന കൃതികള്‍, ഉണ്ണിനമ്പൂതിരി എന്ന മാസികയുടെ എഡിറ്ററായാണ് അദ്ദേഹം ജോലി ആരംഭിക്കുന്നത്. പിന്നീട് മംഗളോദയം, യോഗക്ഷേമം എന്നീ മാസികകളുടെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. 1956 ല്‍ ആകാശവാണിയുടെ കോഴിക്കോട് നിലയത്തില്‍ ജോലിയില്‍ പ്രവേശിച്ചു. 1975 വരെ അദ്ദേഹം ആകാശവാണിയില്‍ […]
