National News

എയർ ഇന്ത്യ നഷ്ടത്തിൽ; കൂടുതൽ ബാധ്യത താങ്ങാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ

  • 4th January 2022
  • 0 Comments

പ്രതിദിനം 20 കോടിയുടെ നഷ്ടമാണ് എയർ ഇന്ത്യക്ക് ഉള്ളതെന്നും സർക്കാരിന് കൂടുതൽ ബാധ്യത താങ്ങാനാകില്ലെന്നും കൂടുതൽ പൊതു പണം പാഴാക്കുന്നത് അനുവദിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിൽ. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കേന്ദ്ര വിശദീകരണം. തലേസ് പ്രൈവറ്റ് ലിമിറ്റഡ് പൂർണമായും ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും എയർ ഏഷ്യയുമായി ബന്ധമില്ലെന്നും നിക്ഷേപം വിറ്റഴിക്കുന്നത് നയപരമായ തീരുമാനമാണെന്നും കനത്ത നഷ്ടം കാരണം 2017ലാണ് […]

National News

അഫ്ഗാനില്‍ നിന്നും കൂടുതല്‍ പേര്‍ ഡല്‍ഹിയിലെത്തി; വന്നവരില്‍ മലയാളിയും

  • 24th August 2021
  • 0 Comments

അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ പേര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തി. വിമാനത്തില്‍ മലയാളിയായ യുവതിയും. കാസര്‍ഗോഡ് സ്വദേശിനിയായ സിസ്റ്റര്‍ തെരേസ ക്രാസ്തയാണ് സംഘത്തിലെ മലയാളി. 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 78 പേരുമായാണ് വിമാനം ഡല്‍ഹിയിലെത്തിയത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും വിമാനത്താവളത്തില്‍ തിരികെയെത്തിയ യാത്രക്കാരെ സ്വീകരിക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പൂര്‍ണമായും പാകിസ്ഥാന്റെ വ്യോമപാത ഉപേക്ഷിച്ച് ഇറാന്‍ വഴിയായിരുന്നു അഫ്ഗാനില്‍ നിന്ന് വിമാനം ഡല്‍ഹിയിലെത്തിയത്. കൂടുതല്‍ ഇന്ത്യക്കാരെ അഫ്ഗാനില്‍ നിന്നും എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാദൗത്യം ഇനിയും […]

National News

ജൂലൈ ആറ് വരെ യുഎഇയിലേക്ക് വിമാനസര്‍വ്വീസില്ലെന്ന് എയര്‍ ഇന്ത്യ

  • 23rd June 2021
  • 0 Comments

ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ട്വിറ്ററിലൂടെ യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ പ്രവേശനാനുമതി നല്‍കിയതോടെ ആശ്വാസത്തിലായിരുന്ന പ്രവാസികള്‍ ഇതോടെ വീണ്ടും ആശങ്കയിലാണ്. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്നാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്!സൈറ്റിലൂടെയും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. […]

ഇന്ധന ചോര്‍ച്ച;ഷാർജ -കോഴിക്കോട് വിമാനം തിരുവനന്തപുരത്ത് അടിയന്തരലാൻഡിംഗ് നടത്തി

  • 19th February 2021
  • 0 Comments

ഷാര്‍ജയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനം യാത്രാമധ്യേതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരലാൻഡിംഗ് നടത്തി.വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നാണ് വിമാനം ഇറക്കിത്. വിമാനത്തില്‍ നിന്നുള്ള അടിയന്തര സന്ദേശം വിമാനത്താവളത്തില്‍ എത്തിയതിനേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത ജാഗ്രതയിലായിരുന്നു. ജീവനക്കാര്‍ ഉള്‍പ്പെടെ 112 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

National

എയര്‍ ഇന്ത്യ വി്ല്‍പ്പനക്ക് വെച്ച് കേന്ദ്രസര്‍ക്കാര്‍;ആരും വാങ്ങിയില്ലെങ്കില്‍ അടച്ചു പൂട്ടും

എയര്‍ ഇന്ത്യ വി്ല്‍പ്പനക്ക് വെച്ച് കേന്ദ്രസര്‍ക്കാര്‍. സാമ്പത്തിക ബാദ്ധ്യതയാണ് കമ്പനിക്കെന്നും സ്വകാര്യവത്കരിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും സര്‍ക്കാര്‍ പറയുന്നു. 100 ശതമാനം ഓഹരിയും വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. 2018-ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍ ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്. ഇത്തവണയും ആരും ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ടു വന്നില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രതിദിനം 26 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. ഏകദേശം […]

error: Protected Content !!