കേന്ദ്ര പ്രതിരോധ സെക്രട്ടറിയ്ക്ക് കോവിഡ്
ന്യുഡൽഹി: രാജ്യത്തെ കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഉദ്യോഗസ്ഥൻ. ബുധനാഴ്ചയാണ് അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇതേ തുടർന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ജീവനക്കാരിൽ 35 പേരെ നിരീക്ഷണത്തിൽ അയച്ചു. വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ പ്രതിരോധമന്ത്രാലയം തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രസ്താവനകള്‍ വന്നിട്ടില്ല.
