Entertainment News

എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്;ആക്രമണത്തെ അതിജീവിച്ച നടി

  • 10th January 2022
  • 0 Comments

ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് ആക്രമിക്കപ്പെട്ട നടി.കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ടെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് […]

Kerala News

നടിയെ അക്രമിച്ച കേസിൽ ദിലീപിന് കുരുക്ക് മുറുകുന്നു;ബാലചന്ദ്രകുമാറിനെ അറിയാമെന്ന് പള്‍സര്‍ സുനി

  • 10th January 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്ക് മുറുകുന്നു.പള്‍സര്‍ സുനിയും സാക്ഷി ജിന്‍സണും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്.സംവിധായകൻ ബാലചന്ദ്ര കുമാറിനെ മുന്‍പ് കണ്ടിട്ടുണ്ട് എന്ന് പള്‍സര്‍ സുനി ഈ ഫോൺ സംഭാഷണത്തിൽ പറഞ്ഞു.ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വെച്ച് ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ട് എന്നാണ് പള്‍സര്‍ സുനി ഈ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. പള്‍സര്‍ സുനി ജയിലില്‍ കഴിയുമ്പോഴാണ് നേരത്തെ സഹ തടവുകാരനായിരുന്ന ജിന്‍സണുമായി ഈ ഫോണ്‍ സംഭാഷണം നടത്തിയത്. ബാലചന്ദ്ര കുമാറിന്റെ ദിലീപിനെതിരായ ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ […]

Kerala News

നടിയെ അക്രമിച്ച കേസിൽ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി

  • 6th January 2022
  • 0 Comments

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍,സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി.രഹസ്യമൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം നല്‍കിയ അപേക്ഷ എറണാകുളം സിജെഎം കോടതി അനുവദിച്ചു. നടൻ ദിലീപിനെതിരെ സംവിധായകൻ നടത്തിയ വെളിപ്പെടുത്തലിലാണ് നടപടി.രഹസ്യ മൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേറ്റിനെ ചുമതലപെടുത്തും പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ വിചാരണക്കോടതിയും നിര്‍ദേശം നല്‍കിയിരുന്നു. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ഉപദ്രവിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ദിലീപിനെ […]

Kerala News

‘തുടരന്വേഷണം വേണം’മുഖ്യമന്ത്രിക്ക് കത്തയച്ച് നടി

  • 3rd January 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കി.കോടതി പക്ഷപാതപരമായാണ് ഇടപെടുന്നതെന്ന ആശങ്ക നേരത്തെ തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം വേണമെന്ന് കത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്കുള്‍പ്പെടെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആക്രമിക്കപ്പെട്ട നടി.നടിയെ ആക്രമിച്ച കേസിൽ ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടർ രാജി വെക്കുന്നത്. […]

Entertainment News

ദിലീപിനെതിരെ തുടരന്വേഷണം വേണം;നടിയെ ആക്രമിച്ച കേസിൽ പൊലീസ് വിചാരണ കോടതിയില്‍

  • 29th December 2021
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയില്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രതി ദിലീപ് കണ്ടെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍ ഇതിന് പിന്നാലെയാണ് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത് പ്രോസിക്യൂഷന്‍ ഇതുസംബന്ധിച്ച അപേക്ഷ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടൊപ്പം നടിയെ ആക്രമിച്ച കേസിലെ നിലവിലുള്ള വിചാരണ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. പുതിയ […]

Kerala News

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി

  • 1st March 2021
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി സുപ്രീം കോടതി അനുവദിച്ചു. പ്രത്യേക കോടതി ജഡ്ജിയുടെ കത്തു പരിഗണിച്ച് സുപ്രീം കോടതിയാണ് സമയം നീട്ടി നല്‍കിയത്. ഇത് അവസാനത്തെ നീട്ടലാണെന്നും ഇതില്‍ കൂടുതല്‍ സമയം നല്‍കില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. കോടതി മാറ്റം ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി മൂലവും പ്രോസിക്യുട്ടര്‍ […]

Kerala News

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും

  • 11th January 2021
  • 0 Comments

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും.കേസിലെ സാക്ഷിവിസ്താരത്തിന്റെ തിയതികൾ ഇന്ന് തീരുമാനിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിൽ ഉണ്ട്. ഇതുവരെ ആദ്യ ഘട്ടത്തിൽ വിസ്തരിക്കേണ്ട 180 സാക്ഷികളിൽ 44 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായിട്ടുള്ളത്.ജനുവരിയിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിന്നു എന്നാൽ പ്രോസിക്യൂട്ടറും വിചാരണ ജഡ്ജിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് വിചാരണ നടപടികൾ ദിവസങ്ങളോളം നീണ്ടുപോയത്

error: Protected Content !!