Kerala News

ദിലീപ് അടക്കമുള്ള പ്രതികളെ 3 ദിവസം ചോദ്യം ചെയ്യാം ; 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി

  • 22nd January 2022
  • 0 Comments

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ചൊവ്വാഴ്ച വരെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം.27-ന് അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്നും പ്രോസിക്യൂഷനോട് ഹൈക്കോടതി നിർദേശിച്ചു. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. പ്രതികൾ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ […]

Kerala News

കൊലപ്പെടുത്താൻ ഗൂഢാലോചന; ദിലീപിനെതിരെ ഗുരുതരമായ വകുപ്പ് കൂടി മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കും,വിശദ വാദം കേള്‍ക്കും

  • 21st January 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെതിരെ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം കൂടി ഉള്‍പ്പെടുത്തി.ഗൂഢാലോചനാ കേസിൽ നടന്റെ മുൻകൂർ ജാമ്യാപേക്ഷ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ സ്പെഷൽ സിറ്റിങ് നടത്തും. നാളെ 10.15ന് ആണ് വാദം കേൾക്കുക. മറ്റേത് കേസിനെക്കാളും പ്രാധാന്യം ഉള്ളത് കൊണ്ടല്ല പക്ഷേ അധികം സമയം വാദത്തിന് എടുക്കും എന്നുളത് കൊണ്ടാണ് കേസ് മാറ്റുന്നത് എന്ന് ജഡ്ജ് വ്യക്തമാക്കി. നേരത്തെ ഗൂഢാലോചന […]

Kerala News

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് മുഖ്യ സൂത്രധാരൻ ,കൂട്ടക്കൂറുമാറ്റത്തിനു പിന്നിലും ദീലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍

  • 20th January 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തിനു പിന്നില്‍ പ്രതി ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍.ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണെന്നും, സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ആണ് ദിലീപ് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.ലൈംഗിക പീഡനങ്ങള്‍ക്ക് പ്രതി ക്രിമിനല്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതരമായ നിലപാടും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്.നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ […]

Kerala News

പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം തേടി;ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും

  • 18th January 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്നാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും.ദിലീപിന്റേത് അടക്കം ആറ് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്.ചോദ്യം ചെയ്യലിനൊ, പരിശോധനകൾക്കോ, റെയ്‌ഡിനോ ഒരു തരത്തിലുള്ള വിലക്കും കോടതി ഏർപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിൽ എടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും തടസങ്ങളില്ല. ദിലീപ്, സഹോദരന്‍ അനൂപ്, […]

Kerala News

ഇക്കാ എന്നാണ് വിളിക്കാറ് പക്ഷെ ആ വി ഐ പി ഞാനല്ല,പെന്‍ഡ്രൈവ് കൊടുക്കാനുള്ള ബന്ധമൊന്നും ദിലീപുമായി ഇല്ല;വ്യവസായി മെഹബൂബ്

  • 15th January 2022
  • 0 Comments

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസിലെ വി ഐ പി താനല്ലെന്ന് കോട്ടയം സ്വദേശി മെഹബൂബ് അബ്‌ദുള്ള.കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയാണ് വി.ഐ.പി എന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മെഹബൂബ് മാധ്യമങ്ങളെ കണ്ടത്. .ദിലീപിന്റെ വീട്ടിൽ പോയത് ഒരു തവണ മാത്രമാണ് അത് മൂന്ന് കൊല്ലം മുമ്പാണ്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല. മെഹബൂബ് പറയുന്നു.ദേ പുട്ട്’ തുടങ്ങാനാണ് ആദ്യമായി ദിലീപിനെ കാണുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു അന്വേഷണവുമായി സഹകരിക്കാൻ തയാറാറാണ്. ആ വിഐപി താനല്ലെന്ന് തനിക്ക് ഉറപ്പിച്ചുപറയാൻ കഴിയും […]

Kerala News

വിഐപി കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന;നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവ് ശബ്ദം പരിശോധിച്ച ശേഷം സ്ഥിരീകരിക്കും

  • 15th January 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ അജ്ഞാതനായ വിഐപിയെതിരിച്ചറിഞ്ഞു. ദിലീപിന്റെ വീട്ടിൽ ഉണ്ടായിരുന്ന വിഐപി കോട്ടയത്തെ പ്രവാസി വ്യവസായിയാണെന്നാണ് സൂചന.ക്രൈം ബ്രാഞ്ച് കാണിച്ച ഫോട്ടോകളിലൊന്നില്‍ നിന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഒരാളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണ സംഘം ഇയാളുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിഐപിയെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.നടൻ ദിലീപിന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നൽകയതിന്റെ അടുത്ത ദിവസം ഇയാൾ വിമാന യാത്ര നടത്തിയെന്നും സംവിധായകന്റെ മൊഴിയിലുണ്ട്. ഈ യാത്രയുടെ വിവരങ്ങൾ കൂടി […]

Kerala News

ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി,ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈ കോടതി,ചൊവ്വാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പൊലീസ്

  • 14th January 2022
  • 0 Comments

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ ചുമത്തിയ ഗൂഢാലോചന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി.നടൻ ദിലീപ് ഉൾപ്പെടെയുള്ളവരുടെ മുൻ‌കൂർ ജാമ്യപേക്ഷ ചൊവ്വാഴ്ചയിലേക്കാണ് മാറ്റിയത്.വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് കോടതി പറഞ്ഞു , അതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ദിലീപിന്റെ സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവരാണു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ മറ്റുള്ളവര്‍. നടന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് […]

Entertainment News

‘പ്രചരിക്കുന്നത് കെട്ടുകഥകൾ’ ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു പ്രതികരിച്ച് ഭാമ

  • 14th January 2022
  • 0 Comments

തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ വെറും കെട്ടുകഥകളാണെന്ന് നടി ഭാമ.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരവുമായി ബന്ധപ്പെട്ടുള്ള കേസിലെ പുതിയ വഴിത്തിരിവിനു ശേഷം ഒട്ടേറെ റിപ്പോർട്ടുകൾ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രചരിച്ചിരുന്നു.നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ഭാമയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്.കൂറുമാറിയ സംഭവത്തിന് ശേഷം ഭാമ ഒട്ടേറെ വിവാദങ്ങൾ നേരിടേണ്ടിവന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാദങ്ങൾക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാം […]

Entertainment News

അവൾക്കൊപ്പം;അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍

  • 10th January 2022
  • 0 Comments

ആക്രമിക്കപ്പെട്ട നടിയുടെ തുറന്നുപറച്ചിലിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ.‘കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോള്‍ ഒക്കെ നിശബ്ദത ബേധിച്ച് ചിലരൊക്കെ മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍, ഇന്ന് എനിക്ക് വേണ്ടി ഇത്രയും ശബ്ദം ഉയരുമ്പോള്‍ ഞാന്‍ തനിച്ചല്ല എന്ന് തിരിച്ചറിയുന്നു’ എന്ന് പറഞ്ഞ് കൊണ്ടാണ് നടി നന്ദി പ്രകടിപ്പിച്ചത്. നിമിഷ നേരങ്ങള്‍ക്കകം നടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.അതിജീവിതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് […]

Kerala News

” കേസ് കെട്ടിച്ചമച്ചത് ” തെളിവുകൾ വ്യാജമാണെന്നും ദിലീപ് മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

  • 10th January 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിചെന്ന കേസിൽ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈകോടതിയെ സമീപിച്ചു. വിചാരണ നീട്ടാൻ ആസൂത്രിത നീക്കം നടക്കുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വ്യാജമാണെന്നും ദിലീപ് ആരോപിച്ചു. ദിലീപിന്‍റെ സഹോദരന്‍ അനൂപ് സഹോദരി ഭര്‍ത്താവ് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടി.. പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.നടിയെ ആക്രമിച്ച കേസിലെ ആന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപ് […]

error: Protected Content !!