നടൻ ശിവ് കുമാർ സുബ്രഹ്മണ്യം അന്തരിച്ചു
ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു. ഇന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. കുടുംബമാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. രണ്ടു മാസം മുൻപ് ബ്രെയിൻ ട്യൂമർ ബാധിച്ച് ശിവ് കുമാറിന്റെ ഏകമകൻ ജഹാനും മരണപ്പെട്ടിരുന്നു. 16 വയസാവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു മകന്റെ മരണം. നിരവധി പ്രമുഖരാണ് ആദരാഞ്ജലികളുമായി എത്തിയത്. ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത എന്നായിരുന്നു സംവിധായകന്‍ ഹന്‍സല്‍ മെഹ്ത കുറിച്ചത്. സംവിധായകന്‍ സുധീര്‍ മിശ്ര, രേണുക ഷഹാനെ തുടങ്ങിയ നിരവധി പേര്‍ […]
