ഭീരുത്വപരമായ പ്രവര്‍ത്തികളില്‍ ഞങ്ങള്‍ ഭയപ്പെടില്ല; കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തു, പിന്നാലെ പുനഃസ്ഥാപിച്ചു
സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് പുലര്‍ച്ചെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (CJP) ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചു. സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്കെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച രാവിലെ 6.16-ഓടെയാണ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട വിവരം ദിപ്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ (X) പങ്കുവെച്ചത്. എന്നാല്‍ 6.45-ഓടെ അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിന് […]
