Kerala kerala

ആലപ്പുഴ വാഹനാപകടം; ‘റെന്റ് എ കാര്‍’ ലൈസന്‍സ് ഇല്ല; അപകടത്തില്‍ കാര്‍ ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും

  • 3rd December 2024
  • 0 Comments

ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ ഉടമയ്ക്കെതിരെ നടപടി. കാര്‍ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ‘റെന്റ് എ കാര്‍’ ലൈസന്‍സ് ഇല്ലാതെയാണ് ഉടമ വാഹനം വാടകയ്ക്ക് നല്‍കിയത്. വാഹനത്തിന് ടാക്സി പെര്‍മിറ്റ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ വാഹന ഉടമയോട് അടിയന്തരമായി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്ക് മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴ് പേര്‍ക്ക് സഞ്ചാരിക്കാവുന്ന വാഹനമാണ് ടവേര. എന്നാല്‍ ഇതില്‍ 11 പേരാണ് അപകടസമയത്ത് യാത്ര ചെയ്തിരുന്നത്. ഡ്രൈവര്‍ക്ക് പരിചയക്കുറവ് ഉണ്ടെന്നും ലൈസന്‍സ് […]

Kerala kerala

ആലപ്പുഴ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണം: അപകടത്തിന് കാരണം കനത്ത മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം

  • 3rd December 2024
  • 0 Comments

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ച അപകടത്തിന് കാരണമായത് കനത്ത മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം. ഓവര്‍ടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിലേക്ക് കാര്‍ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന് രാവിലെ 9 മണിക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. […]

kerala Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു

  • 26th November 2024
  • 0 Comments

തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു. ഇടുക്കി ഉപ്പുതറ ചീന്തലാര്‍ സ്വദേശി സ്വര്‍ണ്ണമ്മയാണ് മരിച്ചത്. ചിന്നാര്‍ നാലാംമയിലില്‍ ആണ് അപകടം. വളവ് തിരിയുന്നതിനിടെ ബസിന്റെ ഡോര്‍ തുറന്ന് പോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Kerala kerala

തൃശൂരിലെ അപകടം; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്

  • 26th November 2024
  • 0 Comments

തൃശൂര്‍: തൃശൂര്‍ നാട്ടികയില്‍ അഞ്ചുപേര്‍ മരിച്ച ലോറിയപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കേസെടുത്തത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ഡ്രൈവിങ് ലൈസന്‍സില്ലാത്ത ക്ലീനര്‍ അലക്‌സാണ് അപകട സമയത്ത് വാഹനമോടിച്ചത്. റോഡരികില്‍ ഉറങ്ങികിടക്കുകയായിരുന്ന നാടോടി കുടുംബത്തിലെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. പാലക്കാട് ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയ ഇവരെ നാട്ടുകാരാണ് പിടികൂടിയത്. ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

Kerala kerala

കൊട്ടാരക്കരയില്‍ കാറിടിച്ച് കെഎസ്ആര്‍ടിസി ബസിന്റെ 4 ടയര്‍ ഊരിത്തെറിച്ചു

  • 18th November 2024
  • 0 Comments

കൊല്ലം: കാര്‍ ഇടിച്ച് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലെ 4 ടയറുകള്‍ ഊരിത്തെറിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ആളപായമില്ല. കൊട്ടാരക്കരയില്‍ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്നു ബസ്. കാര്‍ ഇടിച്ചയുടനെ ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. ബോഡി റോഡില്‍ ഉരഞ്ഞു അല്‍പദൂരം മുന്നോട്ടുപോയി ബസ് നിന്നു. കാറിന്റെ മുന്‍വശം തകര്‍ന്നു.

kerala Kerala

തൃപ്പൂണിത്തുറയില്‍ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ചു; രണ്ടു പേര്‍ മരിച്ചു

  • 18th November 2024
  • 0 Comments

എറണാകുളം: തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തില്‍ ബൈക്ക് അപകടത്തില്‍ പെട്ട് രണ്ട് യാത്രികര്‍ക്ക് ദാരുണാന്ത്യം. വയനാട് സ്വദേശി നിവേദിത (21), കൊല്ലം സ്വദേശി സുബിന്‍ (19) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. അമിത വേഗതയില്‍ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടം. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. നിവേദിത കോള്‍ സെന്റര്‍ ജീവനക്കാരിയും സുബിന്‍ കോഫി ഷോപ്പ് ജീവനക്കാരനുമാണ്. ഇരുവരുടെയും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്.

Kerala kerala

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച നാടക അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

  • 15th November 2024
  • 0 Comments

തിരുവനന്തപുരം: കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച നാടക അഭിനേതാക്കളുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ക്ഷേമനിധി ബോര്‍ഡ് 25,000 രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവുകള്‍ സാംസ്‌കാരിക വകുപ്പ് ഏറ്റെടുക്കും. കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേരാണ് മരിച്ചത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് […]

Kerala kerala

എറണാകുളത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചു; അപകടത്തില്‍ ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്

  • 31st October 2024
  • 0 Comments

കൊച്ചി: എറണാകുളം ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പനം പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. സിമന്റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വരികയായിരുന്നു കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ജോഷ് എന്ന ആളാണ് മരിച്ചത്. അജിത്, രഞ്ജി, ജിതിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ അമിതവേഗത അപകടത്തിലേക്ക് നയിച്ചത് എന്നാണ് ദൃക്ഷ്‌സാക്ഷികള്‍ പറയുന്നത്. ദിശ […]

kerala Kerala

എറണാകുളം കാക്കനാട് ബസും ലോറിയും കൂട്ടിയിടിച്ചു; അപകടത്തില്‍ സ്ത്രീ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

  • 30th October 2024
  • 0 Comments

കൊച്ചി: എറണാകുളം കാക്കനാട് ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. എടത്തല സ്വദേശിനി നസീറ എന്ന സുലു(55)വാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . ബസ് ലോറിയില്‍ ഇടിച്ച ശേഷം കടയിലേക്ക് കയറുകയായിരുന്നു. കാക്കനാട് ജഡ്ജിമുക്കിലാണ് അപകടമുണ്ടായത്. പുക്കാട്ടുപടി – എറണാകുളം റൂട്ടിലെ സുല്‍ത്താന്‍ ബസാണ് ഇടിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിറയെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.

Kerala kerala

കണ്ണൂരില്‍ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

  • 28th October 2024
  • 0 Comments

കണ്ണൂര്‍: ഏഴിമലയില്‍ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ഏഴിമല സ്വദേശികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്.

error: Protected Content !!